Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 5:15 AM GMT Updated On
date_range 18 May 2018 5:15 AM GMTതിയറ്റർ പീഡനം: വ്യാജപ്രചാരണം നടത്തിയയാൾ അറസ്റ്റിൽ
text_fieldsbookmark_border
പട്ടാമ്പി: എടപ്പാൾ തിയറ്റർ പീഡനക്കേസിലെ പ്രതി മൊയ്തീൻകുട്ടി, സി.പി.എം നേതാവായ പട്ടാമ്പിയിലെ പി.പി. മൊയ്തീൻകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രചാരണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് കുഴിമ്പിൽ വീട്ടിൽ അബ്ദുസലാമാണ് (45) പട്ടാമ്പി പൊലീസിെൻറ പിടിയിലായത്. പീഡനക്കേസിൽ അറസ്റ്റിലായത് തൃത്താല സ്വദേശി മൊയ്തീൻകുട്ടിയാണെങ്കിലും പിടിയിലായത് സി.പി.എം പട്ടാമ്പി ലോക്കൽ കമ്മിറ്റിയംഗം പി.പി. മൊയ്തീൻകുട്ടിയാണെന്നാണ് അബ്ദുസ്സലാം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പി.പി. മൊയ്തീൻകുട്ടിയും മുഹമ്മദ് മുഹ്സിൻ എം.എൽ.എയും പൊലീസിൽ പരാതി നൽകിയിരുന്നു. സി.പി.എം പട്ടാമ്പി ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story