വടകര ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ സ്കൂള്‍ ബസ് പരിശോധന നടത്തി

05:44 AM
17/05/2018
വടകര: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി വടകരയിലെ സ്കൂള്‍ ബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പി​െൻറ പരിശോധന തുടങ്ങി. റാണി പബ്ലിക് സ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ ഒന്‍പതിന് ആരംഭിച്ച പരിശോധന മൂന്നു മണിവരെ നീണ്ടു. പരിശോധനെക്കത്തിയ 70 വാഹനങ്ങളില്‍ 10 വാഹനങ്ങള്‍ക്ക് വിവിധ കാരണങ്ങളാല്‍ നോട്ടീസ് നല്‍കി. ടയര്‍ തേഞ്ഞത്, സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കാത്തത്, ചോര്‍ച്ചയുള്ള മേല്‍ക്കൂരയുള്ളത്, പൊട്ടിപ്പൊളിഞ്ഞ േഫ്ലാറുള്ളത് എന്നിവയാണ് പിടികൂടിയത്. പ്രശ്നങ്ങള്‍ പരിഹരിച്ച് മാത്രമേ സര്‍വിസ് നടത്താന്‍ പാടുള്ളൂവെന്ന് കര്‍ശന നിര്‍ദേശം നല്‍കി. പരിശോധനയില്‍ പാസായ വാഹനങ്ങള്‍ക്ക് പ്രത്യേക പരിശോധന സ്റ്റിക്കര്‍ നല്‍കി. ഫസ്റ്റ് എയ്ഡ് ബോക്സ്, അഗ്നിശമന ഉപകരണങ്ങള്‍ എന്നിവ കാലപ്പഴക്കത്താല്‍ മാറ്റാറായവ പുതിയത് ഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ആദ്യ വാഹനത്തിന് പരിശോധന സ്റ്റിക്കര്‍ ഒട്ടിച്ചുകൊണ്ട് വടകര ആർ.ടി.ഒ വി.വി. മധുസൂദനന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്, വടകര എം.വി.ഐ എ.ആര്‍. രാജേഷ് സ്കൂള്‍ ഡ്രൈവര്‍മാര്‍ക്കുള്ള പ്രത്യേക ബോധവത്കരണ ക്ലാസ് നടത്തി. റാണി പബ്ലിക് സ്കൂള്‍ ചെയര്‍മാന്‍ വി.ആര്‍. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജോ. ആര്‍.ടി.ഒ എന്‍. സുരേഷ്, എം.വി.ഐ എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു. ഈമാസം 19ന് നാദാപുരത്തും 23ന് കുറ്റ്യാടിയിലും സ്കൂള്‍ ബസുകളുടെ പരിശോധന നടക്കും. മേയ് 17 മുതല്‍ ഫിറ്റ്നസിന് വരുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് കാര്‍ഡി‍​െൻറ കൂടെ പരിശോധന സ്റ്റിക്കര്‍ വിതരണം ചെയ്യും. ജൂണ്‍ ഒന്നു മുതല്‍ പരിശോധന സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ സര്‍വിസ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ സ്റ്റോപ്പ് മെമ്മോ അടക്കമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ആര്‍.ടി.ഒ അറിയിച്ചു.
Loading...
COMMENTS