Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.പി.എം പ്രകടനം ...

സി.പി.എം പ്രകടനം നടത്തി

text_fields
bookmark_border
വേങ്ങേരി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിലും സി.പി.എം പ്രവർത്തകരായ ദമ്പതികളെ ചുട്ടുകൊന്നതിലും പ്രതിഷേധിച്ച് സി.പി.എം വേങ്ങേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. കിഷോർ, പി.ടി. അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. വിശ്വനാഥൻ, എം. ശ്രീധരൻ, ഷാനി എന്നിവർ നേതൃത്വം നൽകി. സംസ്കൃതിഭവൻ വാർഷികം പറമ്പിൽബസാർ: പറമ്പിൽ കലാകൈരളി സംസ്ക്യതിഭവൻ മൂന്നാം വാർഷികാഘോഷത്തി​െൻറയും എം. ജയപ്രസാദ് മെമ്മോറിയൽ മെഡികെയർ സ​െൻററിേൻറയും ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. ജയപ്രസാദ് സ്മാരക പ്രതിഭാ പുരസ്കാരവും കുടുംബശ്രീ സംസ്ഥാന തല കലോത്സവത്തിൽ നടകത്തിൽ രണ്ടാം സ്ഥാനം നേടിയവർക്കുള്ള ഉപഹാരവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് വിതരണം ചെയ്തു. വി.പി ബാലനാണ് പുരസ്കാര ജേതാവ്. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവർക്കുള്ള ഉപഹാരവും നാടകകൃത്ത് ടി.ടി.സരോജിനിക്കുള്ള ഉപഹാരവും കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ വിതരണം ചെയ്തു. പ്ലസ് ടു ഉന്നത വിജയം നേടിയ ആർദ്ര ജയപ്രസാദിനുള്ള ഉപഹാരം നന്ദകുമാർ മഠത്തിൽ നൽകി. കലാകൈരളി ചെയർമാൻ യു.ടി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രതി തടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ ഷീബ അരിയിൽ, സരിത കുന്നത്ത്, എം. രാധ എന്നിവരും പി. അനിൽകുമാർ, ഭരതൻ മാണിയേരി, പ്രകാശൻ മൊടേരിയത്ത്, അബ്ദുൽ വാഹിദ്, സി.പി. അബൂബക്കർ പറമ്പിൽ, പി. ഷൺമുഖൻ, കെ.ടി. ബഷീർ, വി.പി. പുരുഷോത്തമൻ, മുർഷിദ് മൂഴിക്കൽ, അഷ്‌റഫ് കുരുവട്ടൂർ, ഇ.സി. വിനോദ് എന്നിവർ സംസാരിച്ചു. കലാ കൈരളി വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച കിച്ചൺ തീസിസ് നാടകം, കേരള ഫോക്ലോർ അക്കാദമിയുടെ സഹകരണത്തോടെ കണ്ണൂർ കളിവെട്ടം അവതരിപ്പിച്ച ഫോക് ആൻഡ് വണ്ടർ ദൃശ്യാവിഷ്കാരം എന്നിവ അരങ്ങേറി. കാൻസർ, കിഡ്നി രോഗനിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story