Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 5:20 AM GMT Updated On
date_range 17 May 2018 5:20 AM GMTകേരളത്തിെൻറ നവോത്ഥാനത്തിൽ ബാസൽ മിഷെൻറ പങ്ക് പ്രധാനം ^എം.ജി.എസ്
text_fieldsbookmark_border
കേരളത്തിെൻറ നവോത്ഥാനത്തിൽ ബാസൽ മിഷെൻറ പങ്ക് പ്രധാനം -എം.ജി.എസ് കോഴിക്കോട്: കേരളത്തിെൻറ നവോത്ഥാനരംഗത്തും പുരോഗതിയിലും ബാസൽ മിഷൻ പ്രധാന പങ്കുവഹിച്ചതായി ചരിത്രപണ്ഡിതൻ പ്രഫ. എം.ജി.എസ്. നാരായണൻ. മലയാളഭാഷക്കും ഹെർമൻ ഗുണ്ടർട്ടിെൻറ സംഭാവനകളും വിസ്മരിക്കാനാവില്ലെന്ന് ജയപ്രകാശ് രാഘവയ്യ രചിച്ച 'ഫെയ്ത്ത് ആൻഡ് റിഫർമേഷൻ, ബാസൽ മിഷൻ ഇൻ മലബാർ ആൻഡ് സൗത്ത് കാനറ' പുസ്തകം പ്രകാശനം ചെയ്ത് എം.ജി.എസ് പറഞ്ഞു. മലബാർ ക്രിസ്ത്യൻ കോളജിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്ര. കെ.െക.എൻ. കുറുപ്പ് പുസ്തകം ഏറ്റുവാങ്ങി. സി.എസ്.െഎ മലബാർ ഇടവക ബിഷപ് ഡോ. ഹോയ്സ് മനോജ് വിക്ടർ അധ്യക്ഷനായിരുന്നു. കേരള ഹിസ്റ്റോറിക്കൽ റിസർച് കൗൺസിൽ ചെയർമാൻ പ്ര. മൈക്കൽ തരകൻ പുസ്തകം പരിചയപ്പെടുത്തി. ഡോ. ഒലിവർ നൂൺ, പ്രഫ. കെ. ഗോപാലൻ കുട്ടി, ജയപ്രകാശ് രാഘവയ്യ എന്നിവർ സംസാരിച്ചു. ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഡോ. ഗോഡ്വിൻ സാമ്രാജ് സ്വാഗതവും ജയപാൽ സാമുവൽ നന്ദിയും പറഞ്ഞു. സ്വിറ്റ്സർലൻഡിൽനിന്ന് ഇന്ത്യയിലെത്തിയ ബാസൽ മിഷെൻറ കോഴിക്കോെട്ടയും ദക്ഷിണ കാനഡയിലെയും പ്രവർത്തനങ്ങളുടെ ചരിത്രമാണ് പുസ്തകത്തിൽ വിവരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story