Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 5:14 AM GMT Updated On
date_range 17 May 2018 5:14 AM GMTചെറൂപ്പ^കുറ്റിക്കടവ് റോഡ് നവീകരണം ഉടൻ പൂർത്തിയാക്കണം
text_fieldsbookmark_border
ചെറൂപ്പ-കുറ്റിക്കടവ് റോഡ് നവീകരണം ഉടൻ പൂർത്തിയാക്കണം കോഴിക്കോട്: ചെറൂപ്പ-കുറ്റിക്കടവ് റോഡ് നവീകരണം ഉടൻ പൂർത്തിയാക്കണമെന്ന് ചെറൂപ്പ ജനകീയ കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റോഡിെൻറ പണി ഇഴഞ്ഞുനീങ്ങുകയാണ്. വിവിധ ഭാഗങ്ങളിൽ സ്ഥലം കൈയേറി ചിലർ കെട്ടിടം നിർമിച്ചിട്ടുണ്ട്. ഇവ പൊളിച്ചുനീക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. അനധികൃത െകട്ടിടങ്ങൾ സംരക്ഷിക്കുന്നപക്ഷം ശരിയായ രീതിയിൽ ഒാടനിർമിക്കാൻ കഴിയില്ല. ഒന്നരകിലോമീറ്റർ നീളമുള്ള റോഡിന് 225 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇത്രയും തുക നേരായ രീതിയിൽ വിനിയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. റോഡ് സർവേ ചെയ്യണമെന്നാവശ്യപ്പെട്ട് അേപക്ഷ നൽകിയവർക്കെതിരെയുള്ള പ്രതികാരനടപടികളിൽനിന്ന് അധികൃതർ പിന്തിരിയണമെന്നും ഇവർ ആവശ്യപ്പെട്ടു. കെ.ജി. ബാബു, പി. സുരേഷ്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story