Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷീരദിനാചരണം

ക്ഷീരദിനാചരണം

text_fields
bookmark_border
കോഴിക്കോട്: ലോക ക്ഷീരദിനാഘോഷങ്ങളുടെ ഭാഗമായി ക്ഷീരവികസന വകുപ്പ് കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി/വി.എച്ച്.എസ്.ഇ എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ക്ഷീര വികസനം, മൃഗസംരക്ഷണം, കൃഷി എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി മേയ് 30ന് യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിന് പെൻസിൽ േഡ്രായിങ്, വാട്ടർ കളർ എന്നീ ഇനങ്ങളിലും വി.എച്ച്.എസ്.ഇ വിദ്യാർഥികൾക്കായി ഉപന്യാസ രചന, ക്വിസ് എന്നീ ഇനങ്ങളിലും മത്സരം നടത്തും. ബേപ്പുരിനടുത്ത് നടുവട്ടത്ത് പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലാണ് പരിപാടി. മേയ് 28ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0495-2414579. ക്ലറിക്കൽ അറ്റൻഡർ, തെറപ്പിസ്റ്റ് ഒഴിവ് കോഴിക്കോട്: ജില്ല ആയുർവേദ ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ക്ലറിക്കൽ അറ്റൻഡർ, ആയുർവേദ തെറപ്പിസ്റ്റ് (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് മേയ് 19ന് രാവിലെ 10ന് ആശുപത്രിയിൽ കൂടിക്കാഴ്ച നടത്തും. ഫോൺ: 0495-2382314. ജില്ല വികസന സമിതി യോഗം 26ന് കോഴിക്കോട്: മേയിലെ ജില്ല വികസന സമിതി യോഗം 26ന് രാവിലെ 10.30ന് കലക്ടറേറ്റ്് കോൺഫറൻസ് ഹാളിൽ ചേരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story