Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുണ്യ റമദാനെ...

പുണ്യ റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ

text_fields
bookmark_border
കോഴിക്കോട്: പുണ്യ റമദാനിലെ വിശുദ്ധ നാളുകളെ വരവേൽക്കാനൊരുങ്ങി വിശ്വാസി സമൂഹം. ജീവിതത്തെ ശുദ്ധീകരിക്കാനും സൽക്കർമങ്ങളിൽ മുഴുകാനും വിശ്വാസികൾ തയാറെടുത്തു കഴിഞ്ഞു. പള്ളികളും ഭവനങ്ങളുമെല്ലാം റമദാനിനെ വരവേൽക്കാൻ പൂർണമായും ഒരുങ്ങിയിട്ടുണ്ട്. പള്ളികളിലെല്ലാം പെയിൻറിങ്ങും മോടിപിടിപ്പിക്കലും ഏതാണ്ട് പൂർത്തിയായി. മിക്ക പള്ളികളിലും പുതിയ വിരിപ്പുകളും പുത്തൻപായയും കാർപറ്റുകളും വിരിച്ചുകഴിഞ്ഞു. ചുരുക്കം ചില പള്ളികളിൽ ശുചീകരണപ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. കോഴിക്കോെട്ട പുരാതന പള്ളികളായ മിശ്കാൽ പള്ളി, പുഴവക്കത്തെ പള്ളി, കുറ്റിച്ചിറ ജുമുഅത്ത് പള്ളി, പട്ടാളപ്പള്ളി, പാളയം മുഹ്യിദ്ദീൻ പള്ളി തുടങ്ങിയവയൊക്കെയും റമദാനായി പുതുമോടിയിലായി. പല മഹല്ലുകളിലും റമദാനി​െൻറ മുന്നൊരുക്കങ്ങളെക്കുറിച്ച് പ്രഭാഷണങ്ങളും ഖുർആൻ ക്ലാസുകളും നടന്നുവരുകയാണ്. കൂടാതെ, റമദാൻ മാസത്തിൽ പള്ളികളിൽ നടക്കുന്ന പ്രഭാഷണങ്ങളുടെ വിവരങ്ങളും പള്ളികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മുസ്ലിം ഭവനങ്ങളിൽ പെയിൻറടിയും നനച്ചുകുളി നടത്തിയും റമദാനിന് സ്വാഗതമോതിക്കഴിഞ്ഞു. നോമ്പു തുറക്കാനും നോൽക്കാനും വേണ്ട വിഭവങ്ങൾ ശേഖരിക്കുന്ന തിരക്കിലാണ് വീടുകൾ. അരിയും പൊടിയും പലവ്യഞ്ജനങ്ങളും നേരത്തേ വാങ്ങിവെച്ചവരാണ് പലരും. അരി പൊടിപ്പിക്കുന്ന ഫ്ലോർമില്ലുകൾ രാത്രിയും പകലും സജീവമാണ്. സ്കൂൾ വിപണിക്കൊപ്പം റമദാൻ വിപണികൂടി സജീവമായതോടെ നഗരത്തിലും നാട്ടിൻപുറങ്ങളിലും നല്ല തിരക്കാണ്. നോമ്പു തുറക്കുള്ള പ്രധാന വിഭവമായ ഇൗത്തപ്പഴവും പഴവർഗങ്ങളും വിപണിയിൽ സജീവമായിട്ടുണ്ട്. ഇൗത്തപ്പഴത്തി​െൻറ വിവിധയിനങ്ങൾ സുലഭമാണ്. ഇത്തവണ നോമ്പി​െൻറ സമയദൈർഘ്യം ഏകദേശം 14 മണിക്കൂറാണ്. റമദാൻ പ്രാരംഭത്തിൽ പുലർച്ചെ 4.48ന് ആരംഭിക്കുന്ന നോമ്പ് വൈകീട്ട് 6.43നാണ് അവസാനിക്കുക. കഴിഞ്ഞ വർഷത്തെ അേപക്ഷിച്ച് വേനൽമഴ കൂടുതൽ ലഭിച്ചതിനാൽ ജലക്ഷാമം രൂക്ഷമല്ല. അതേസമയം, ചൂട് കൂടുതലാണെങ്കിലും ജീവിതസംസ്കരണത്തിത്തിനുവേണ്ടി ത്യാഗം സഹിക്കാൻ റമദാനിനെ സന്തോഷത്തോെട വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികൾ. ചൊവ്വാഴ്ച മാസപ്പിറവി ദർശിക്കാത്തതിനാൽ വ്യാഴാഴ്ചയാവും റമദാന് തുടക്കമാവുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story