Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി ഡിവിഷന്‍ ഫുട്ബാള്‍ ...

ബി ഡിവിഷന്‍ ഫുട്ബാള്‍ ലീഗ്​: കടത്തനാട് യുനൈറ്റഡും ലീഡേഴ്‌സും ഫൈനലില്‍

text_fields
bookmark_border
കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഡ്രോപ്‌സ് ബി ഡിവിഷന്‍ ഫുട്ബാള്‍ ലീഗില്‍ കടത്തനാട് യുനൈറ്റഡ് എഫ്.സിയും ലീഡേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബും ഫൈനലില്‍. കടത്തനാട് യുനൈറ്റഡ് 5-1ന് എഫ്.സി കാലിക്കറ്റിനെ പരാജയപ്പെടുത്തി. കടത്തനാടിനായി അരുൺ, അഫ്രീദ് എന്നിവർ രണ്ടുഗോളുകൾ വീതം നേടി. ബാസിത് ഒരുഗോൾ നേടി. അര്‍ഷാദായിരുന്നു എഫ്.സി കാലിക്കറ്റി​െൻറ സ്കോറർ. ലീഡേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് 3-1ന് യംഗ്ജംസിനെയാണ് സെമിയിൽ തോൽപിച്ചത്. ലീഡേഴ്‌സിനായി സനു സയീദും (രണ്ട്) അസനുല്‍ ബസരിയും യംഗ്ജംസിനായി റാഫിയും വലകുലുക്കി. ഫൈനല്‍ ഇന്ന് വൈകീട്ട് നാലിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story