Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:26 AM GMT Updated On
date_range 16 May 2018 5:26 AM GMTഎ.ബി.സി കാർഗോ ജേതാക്കൾ
text_fieldsbookmark_border
മുക്കം: സംസ്കാര കച്ചേരി സംഘടിപ്പിച്ച മൂന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ നെല്ലിക്കാപ്പറമ്പ് എ.ബി.സി കാർഗോ ജേതാക്കളായി. ഫൈനലിൽ ടൗൺ ടീം കൊടിയത്തൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എ.ബി.സി കാർഗോ ജേതാക്കളായത്. നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ. ശശികുമാർ, വസന്തൻ, ഉണ്ണികൃഷ്ണൻ, കെ.ടി. ഷാജി, കെ. ബാബുരാജ്, ഗോപാലൻ എന്നിവർ സംസാരിച്ചു. അങ്ങാടി ശുചീകരിച്ചു കൊടിയത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി സമിതിയുടെയും പ്രവർത്തകർ കൊടിയത്തൂർ അങ്ങാടി പരിസരം ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ശരീഫ് അമ്പലക്കണ്ടി, ഹുസ്സൻ പുതുക്കുടി, അബ്ദുസമദ് കണ്ണാട്ടിൽ, ഹമീദ് ചാലക്കൽ, ഹനീഫ, ആലിക്കുട്ടി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story