Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉജ്ജ്വല യോജന...

ഉജ്ജ്വല യോജന സസ്യാഹാരമുണ്ടാക്കാനുള്ള സ്നേഹപദ്ധതി​ ^സുരേഷ്​ ഗോപി

text_fields
bookmark_border
ഉജ്ജ്വല യോജന സസ്യാഹാരമുണ്ടാക്കാനുള്ള സ്നേഹപദ്ധതി -സുരേഷ് ഗോപി പന്തീരാങ്കാവ്: കുടുംബങ്ങൾക്ക് സസ്യാഹാരം ഉണ്ടാക്കി കൊടുക്കാനുള്ള പ്രധാനമന്ത്രിയുടെ സ്നേഹ പദ്ധതിയാണ് ഉജ്ജ്വല യോജന ഗ്യാസ് സിലിണ്ടർ വിതരണമെന്ന് സുരേഷ് ഗോപി എം.പി. കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാത്തത് ഏത് അജണ്ടയുടെ ഭാഗമാണെന്ന് തുറന്നുപറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പന്തീരാങ്കാവിൽ ഉജ്ജ്വല യോജന ഗ്യാസ് സിലിണ്ടർ വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊക്കിനാരി ഹരിദാസൻ അധ്യക്ഷത വഹിച്ചു. ടി.പി. ജയചന്ദ്രൻ, ടി.പി. പ്രേംനാഥ്, കെ. സുഗതൻ, ചോലക്കൽ രാജേന്ദ്രൻ, കെ.കെ. കോയ, ഡി.എം. ചിത്രാകരൻ, കെ. വിനിൽ കുമാർ, പി. സഹദേവൻ എന്നിവർ സംസാരിച്ചു. പ്രധാനമന്ത്രി എൽ.പി.ജി പഞ്ചായത്ത് ഉദ്ഘാടനം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി നിർവഹിച്ചു. പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻറ് കെ. അജിത അധ്യക്ഷത വഹിച്ചു. പ്രഫ. സുമതി ഹരിദാസ്, ഡോ. കെ.എസ്. ജയശ്രീ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story