Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 6:06 AM GMT Updated On
date_range 15 May 2018 6:06 AM GMTബാലൻ കുന്നത്തറയെ ആദരിച്ചു
text_fieldsbookmark_border
അത്തോളി: സാമൂഹിക രംഗത്തെ ആദരണീയനായ ബാലൻ കുന്നത്തറയെ ഓപൺ ഫോറം ആദരിച്ചു. നടിമാരായ സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി എന്നിവർ ഉപഹാരം നൽകി. ഫോറം പ്രസിഡൻറ് ജോബിമാത്യു അധ്യക്ഷത വഹിച്ചു. കാഞ്ഞിക്കാവ് ഭാസ്കരൻ, ഡോ. കൃഷ്ണൻ ചാലിൽ, കെ. കോമളവല്ലി എന്നിവർ സംസാരിച്ചു. ചടങ്ങിൽ യുവ രാഷ്ട്രീയ പ്രതിഭ പുരസ്കാരം സാജിദ് കോറോത്തിന് സമ്മാനിച്ചു. ഫോറം സെക്രട്ടറി സുരേഷ് പാറപ്രം സ്വാഗതവും കെ.സി. കരുണാകരൻ നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ചു നടന്ന കവിയരങ്ങ് കാര്യാവിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബിജു ടി.ആർ. പുത്തഞ്ചേരി, രഘുനാഥൻ കൊളത്തൂർ, ഷംസു പൂമ, ബിന്ദു ബാബു, റുക്സാന, ശ്രീജിത്ത് ശ്രീവിഹാർ, ഷിജിൻ അത്തോളി എന്നിവർ കവിതകളവതരിപ്പിച്ചു. വാസവൻ പൊയിലിൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story