Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

'മാധ്യമം'^എഫ്.ഡബ്ല്യൂ.ഐ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
'മാധ്യമം'-എഫ്.ഡബ്ല്യൂ.ഐ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു കോഴിക്കോട്: ‍ഫിനാൻസ്-മാനേജ്മ​െൻറ് രംഗത്തെ ഉപരിപഠന സാധ്യതകളെക്കുറിച്ച് മാധ്യമവും ബ്രിട്ടീഷ് ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സി​െൻറ ഔദ്യോഗിക പഠനകേന്ദ്രമായ ഫസ്റ്റ് വേഡ് ഇൻറർനാഷനൽ സ്കൂളും(എഫ്.ഡബ്ല്യൂ.ഐ) ചേർന്ന് സെമിനാർ നടത്തി. സിവിൽ സർവിസ് പരീക്ഷയിൽ 26ാം റാങ്ക് നേടിയ എസ്. അഞ്ജലി സെമിനാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കരിയർ കൺസൾട്ടൻറുമാരായ ജമാലുദ്ദീൻ മാളിക്കുന്ന്, ഷാഫി വെട്ടം എന്നിവർ സെമിനാർ നയിച്ചു. കെ.പി. കേശവമേനോൻ ഹാളിൽ നടന്ന പരിപാടിയിൽ മാധ്യമം െറസിഡൻറ് മാനേജർ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. റിസ്വാൻ അലി എഫ്.ഡബ്ല്യൂ.ഐയെ പരിചയപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story