Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവരിക്കോട്ടിൽ...

വരിക്കോട്ടിൽ കുടുംബവീട്​ അനാഥമായി

text_fields
bookmark_border
താനൂർ: രാമനാട്ടുകരയിലുണ്ടായ ദാരുണമായ അപകടത്തിൽ യാഹുട്ടിയും നബീസയും മകൾ സഹീറയും മരിച്ചതോടെ മീനടത്തൂരിലെ . സഹീറയുടെ രണ്ട് മക്കൾ ഉമ്മയുടെ വേർപാട് അറിയാതെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മരിച്ച കാർ ഡ്രൈവർ സൈനുദ്ദീൻ, യാഹുട്ടിയുടെ കുടുംബ സുഹൃത്തും അയൽവാസിയുമാണ്. ഭാര്യയും മൂന്ന് മക്കളുമടങ്ങിയ കുടുംബത്തി​െൻറ താങ്ങായിരുന്നു. നിർമാണം പൂർത്തിയാവുന്ന വീട്ടിൽ അന്തിയുറങ്ങാനുള്ള മോഹം ബാക്കിയാക്കിയാണ് സഹീറ യാത്രയായത്. പൊന്മുണ്ടം ഇട്ടിലാക്കലിൽ ഭർത്താവി​െൻറ തറവാട് വീടിനു സമീപമാണ് പുതിയ വീട് ഉയരുന്നത്. രാവിലെ ഒമ്പതോടെയാണ് വീട്ടിലെ കാറിൽ കോഴിക്കോേട്ടക്ക് ഇവർ യാത്ര തിരിച്ചത്. സൈനുദ്ദീേൻറയും നഫീസയുടെയും മരണവാർത്തയാണ് ആദ്യമെത്തിയത്. പിന്നാലെ യാഹുട്ടിയുടെയും മകൾ സഹീറയുടെയും. ഇതോടെ താനാളൂർ ഗ്രാമം ശോകമൂകമായി. രാതിയോടെ പോസ്റ്റ്മാർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. സൈനുദ്ദീ​െൻറ മയ്യിത്ത് രാത്രി 11ഓടെ ചെമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹീറയുടെ വിദേശത്തുള്ള ഭർത്താവും സഹോദരനും എത്തിയശേഷം മൂന്ന് പേരുടെയും മയ്യിത്ത് ചെവ്വാഴ്ച്ച വെസ്റ്റ് മീനടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story