Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമദ്റസ

മദ്റസ കെട്ടിടോദ്​ഘാടനം

text_fields
bookmark_border
അത്തോളി: കൂമുള്ളി നൂറുൽ ഹുദ മദ്റസയുടെ പുതിയ കെട്ടിടം കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് എം. കോയ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുല്ല സലീം മുഖ്യ പ്രഭാഷണം നടത്തി. അത്തോളി പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഉപഹാരം വിതരണം ചെയ്തു. മലബാർ മെഡിക്കൽ കോളജ് ചെയർമാൻ അനിൽകുമാർ വള്ളിൽ, പുതുക്കോട് ദുർഗാദേവി ക്ഷേത്രം പ്രസിഡൻറ് സതീശൻ തെക്കയിൽ, ജോബി മാത്യു, മൂസ മേക്കുന്നത്ത്, എൻ.കെ. റഫീക്ക്, അബൂബക്കർ സിദ്ദീഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story