Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:18 AM GMT Updated On
date_range 15 May 2018 5:18 AM GMTഉന്നത വിജയികളെ ആദരിച്ചു
text_fieldsbookmark_border
ചാലിയം: ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.സി. സലിം അധ്യക്ഷത വഹിച്ചു. മാനേജർ കെ. മുഹമ്മദ് അബ്ദുറഹ്മാൻ, പി.ബി.ഐ. മുഹമ്മദ് അഷ്റഫ്, എൻ. ഹാരിദ്, പി.കെ. അൻവർ സാദത്ത്, പ്രിൻസിപ്പൽ എം.വി. സൈദ് ഹിസാമുദ്ദീൻ, ഹെഡ്മിസ്ട്രസ് ഒ. ജയശ്രീ, പി.ടി.എ പ്രസിഡൻറ് കെ.പി. അഷ്റഫ്, പി.ബി.എം സ്കൂൾ ഹെഡ്മിസ്ട്രസ് നന്ദിന, സ്റ്റാഫ് സെക്രട്ടറി എം.സി. ബാസിൽ, കെ.ടി. റിയ ഫാത്തിമ എന്നിവർ സംസാരിച്ചു. ടി.പി. അബ്ദുല്ലക്കോയ മദനി, സി.സി. സലിം, കെ. മുഹമ്മദ് അബ്ദുറഹ്മാൻ, പി.ബി.ഐ. മുഹമ്മദ് അഷ്റഫ് എന്നിവർ വിജയികൾക്ക് ഉപഹാരം സമ്മാനിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ 96 ശതമാനമാണ് സ്കൂളിെൻറ വിജയം. എസ്.എസ്.എൽ.സി പരീക്ഷയിൽ 36 പേർ ഫുൾ എ പ്ലസ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story