Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:14 AM GMT Updated On
date_range 15 May 2018 5:14 AM GMTനാഷനൽ ഡിസേബിൾഡ് ഇൻഡോർ ക്രിക്കറ്റ്
text_fieldsbookmark_border
കോഴിക്കോട്: ഡോ. എം.എ. കോയ മെമ്മോറിയൽ ട്രോഫിക്ക്വേണ്ടി സാമൂതിരി ഹൈസ്കൂൾ ഗ്രൗണ്ടിൽ 12,13 തീയതികളിൽ നടന്ന ഡിസേബിൾഡ് ഇൻഡോർ ക്രിക്കറ്റിൽ ഡൽഹി ടീം ജേതാക്കളായി. കേരള ബി യുമായിനടന്ന ഫൈനലിൽ ഡൽഹി 50 റൺസിന് കേരളത്തെ പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിെല മികച്ച ബാറ്റ്സ്മാനായി കേരള ടീമിലെ ആലിയേയും മികച്ച ബൗളറായി ഡൽഹി ടീമിലെ കമാലിനേയും തെരഞ്ഞെടുത്തു. മോഹൻദാസൻ സമ്മാനം നൽകി. തച്ചിലോട്ട് നാരായണൻ അധ്യക്ഷത വഹിച്ചു. ഡോ. െഎബി സുനിൽ, സുമ പള്ളിപുറം, ഇ. കോയ, ബേബി സത്യപ്രകാശ്, ലാലു മഹേഷ്, ടി. വിജയൻ എന്നിവർ സംസാരിച്ചു. 'ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തണം' കോഴിക്കോട്: തൊഴിൽ രഹിതരും നിത്യവരുമാനമില്ലാത്തവരുമായ സംസ്ഥാനത്തെ മുഴുവൻ പട്ടികജാതി-വർഗകുടുംബങ്ങളെയും ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തി റേഷൻവിഹിതം വിതരണം ചെയ്യണമെന്ന് ആദി ഭാരതീയർ ഫെഡറേഷൻ സംസ്ഥാന പ്രവർത്തക യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ജയരാജൻ മൂടാടി അധ്യക്ഷത വഹിച്ചു. കെ.പി. ഗോപാലൻ, പി.ടി. ബാലകൃഷ്ണൻ, ഗീത ഷൺമുഖൻ, എൻ.എം. ഗീത, ജന. സെക്രട്ടറി മടവൂർ ചന്ദ്രൻ എന്നിവർ സംസാരിച്ചു. മണികണ്ഠൻ മുക്കം സ്വാഗതവും ശശികുമാർ കാരശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story