Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.എൽ.ആര്‍.സി സംസ്ഥാന...

എസ്.എൽ.ആര്‍.സി സംസ്ഥാന സംഗമവും അവാര്‍ഡ് ദാനവും നാളെ

text_fields
bookmark_border
കോഴിക്കോട്: സലഫി ലേണിങ് ആൻഡ് റിസര്‍ച്ച് സ​െൻറര്‍ (എസ്.എല്‍.ആര്‍.സി) 29ാം സംസ്ഥാന സമ്മേളനവും അവാർഡ്ദാനവും 13ന് കോഴിക്കോട് സ്വപ്നനഗരി ട്രേഡ് സ​െൻററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മുതല്‍ രാത്രി ഒമ്പതുവരെ നടക്കുന്ന സംഗമത്തില്‍ വൈജ്ഞാനിക സമ്മേളനം, സാംസ്‌കാരിക സമ്മേളനം, അവാര്‍ഡ് ദാന സമ്മേളനം എന്നിവയുണ്ടാകും. സാംസ്‌കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രനും അവാര്‍ഡ്ദാന സമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും. സ്വര്‍ണ മെഡലുകളുടെ വിതരണം ടി.പി. അബ്ദുല്ലക്കോയ മദനി നിർവഹിക്കും. പഠിതാക്കളുടെ സംഗമവും വൈജ്ഞാനിക മത്സരങ്ങളുമുണ്ടാവും. എം.എൽ.എമാരായ കെ.എം. ഷാജി, പ്രദീപ്കുമാര്‍ തുടങ്ങിയര്‍ സംബന്ധിക്കും. കെ.വി. അബ്ദുല്ലത്തീഫ് മൗലവി, എൻ.കെ. മുഹമ്മദലി, കെ. ഇഫ്തിക്കർ, പി. ഹാറൂണ്‍, കെ. മുഹമ്മദ് അശ്റഫ്, സി.ടി.പി. ഉമ്മര്‍കുട്ടി എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story