Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:24 AM GMT Updated On
date_range 12 May 2018 5:24 AM GMT72കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും പിഴയും
text_fieldsbookmark_border
കോഴിക്കോട്: വയോധികനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴുകൊല്ലം കഠിന തടവും ലക്ഷം രൂപ പിഴയും. കൊയിലാണ്ടി കുന്നോത്തുമുക്ക് പുനത്തിൽ മീത്തൽ പാലത്തിൽക്കണ്ടി റഷീദിനെയാണ് (41) ജില്ല അഡീഷനൽ സെഷൻസ് ജഡ്ജി എ. ശങ്കരൻ നായർ ശിക്ഷിച്ചത്. 2016 ജനുവരി 15ന് വൈകുന്നേരം ആറോടെ വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്ന കൊയിലാണ്ടി കീഴരിയൂർ കോണിൽ അമ്മദിനെ (72) മുൻ വൈരാഗ്യം കാരണം വീട്ടിൽ ആക്രമിച്ചുകയറി കുത്തിക്കൊല്ലാൻ ശ്രമിച്ചതായാണ് കൊയിലാണ്ടി പൊലീസെടുത്ത കേസ്. സംഭവത്തിൽ അമ്മദിന് സാരമായി പരിക്കേറ്റിരുന്നു. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവനുഭവിക്കണമെന്നും പിഴസംഖ്യ പരിക്കേറ്റ അമ്മതിന് കൊടുക്കണമെന്നും വിധിയിൽ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ല അഡീഷനൽ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്, അഡ്വ. പി. ഭവ്യ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story