Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:20 AM GMT Updated On
date_range 12 May 2018 5:20 AM GMTസുഡാനിയിലെ ബിയ്യുമ്മയെ തേടി സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം
text_fieldsbookmark_border
ബാലുേശ്ശരി: സുഡാനിയിലെ ബിയ്യുമ്മയെ തേടി കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ സ്നേഹനിധിയായ ബിയ്യുമ്മയായി തകർത്ത, അഭിനയിച്ച നാടക കലാകാരി സരസ ബാലുശ്ശേരി കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരത്തിന് അർഹയായി. 45 വർഷമായി നാടകരംഗത്ത് പ്രവർത്തിച്ചുവരുന്ന സരസ ഇതിനകം ആയിരത്തോളം നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 1992ൽ നാന പുരസ്കാരവും ലഭിച്ചു. പി. ചന്ദ്രകുമാറിെൻറ ഉയരും ഞാൻ നാടാകെ എന്ന സിനിമയിൽ മോഹൻലാലിെൻറ അമ്മയായും അഭിനയിച്ചു. അവാർഡ് വിവരമറിഞ്ഞ് പുരുഷൻ കടലുണ്ടി എം.എൽ.എ സരസയുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുെമ്പായിൽ, രാജൻ ബാലുശ്ശേരി, രാധാകൃഷ്ണൻ ഒള്ളൂർ, ഖാദർ പുത്തൂർവട്ടം എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story