Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കത്ത് വീണ്ടും...

മുക്കത്ത് വീണ്ടും കഞ്ചാവ് വേട്ട: രണ്ട് യുവാക്കൾ അറസ്​റ്റിൽ. വിൽപനക്ക്​ ഉപയോഗിക്കുന്ന ബൈക്ക് കസ്​റ്റഡിയിൽ

text_fields
bookmark_border
മുക്കം: മുക്കത്ത് വീണ്ടു കഞ്ചാവു വേട്ട. രണ്ട് യുവാക്കൾ അറസ്റ്റിൽ. കക്കാട് സ്വദേശികളായ തെക്കേ തൊടിക വീട്ടിൽ ഫൈസൽ (19), കറുത്ത പറമ്പിൽ എള്ളങ്കൽ വീട്ടിൽ അഭിജിത് (19) എന്നിവരെയാണ് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. കഞ്ചാവ് വിതരണം നടത്തുന്നതിന് ഉപയോഗിക്കുന്ന ബൈക്ക് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് 5.30നാണ് കേസിനാസ്പദമായ സംഭവം. മുക്കം പി.സി റോഡിൽ ബൈക്കിലെത്തി കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായ ഫൈസലും അഭിജിത്തും. ഇവരിൽനിന്ന് 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് സംഘത്തെ കണ്ട് പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്നതിനിടയിലാണ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ പി. സജിത്കുമാർ, പ്രിവൻറിവ് ഓഫിസർമാരായ പി.കെ. ഹരീഷ്, സുരേഷ് ബാബു, മുഹമ്മദ് ഇർഷാദ്, പി. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഫൈസലിനെയും അഭിജിത്തിനെയും പിടികൂടിയത്. MKMUC 15 മുക്കത്ത് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഫൈസൽ (19) MKMUC 16 മുക്കത്ത് കഞ്ചാവ് കേസിൽ അറസ്റ്റിലായ അഭിജിത്ത് (19) MKMUC 17 കസ്റ്റഡിയിലെടുത്ത ബൈക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story