Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:09 AM GMT Updated On
date_range 12 May 2018 5:09 AM GMTഊർക്കടവ് റോഡിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി
text_fieldsbookmark_border
മാവൂർ: ചെറൂപ്പ-. നൊച്ചിക്കാട്ടുകടവിൽ പാറക്കെട്ടിൽ താഴം കൊന്ന അഹമ്മദ് കുട്ടി ഹാജിയുടെ പറമ്പിലും ഊർക്കടവ് പാലത്തിനു സമീപത്തുമാണ് മാലിന്യം തള്ളിയത്. വെള്ളിയാഴ്ച രാവിലെയാണ് ദുർഗന്ധത്തെ തുടർന്ന് സംഭവം പരിസരവാസികളുടെ ശ്രദ്ധയിൽെപടുന്നത്. വിജനമായ റോഡിൽ വണ്ടി നിർത്തിയിട്ട് പറമ്പിലേക്ക് ഒഴുക്കുകയായിരുന്നുവെന്ന് കരുതുന്നു. തുടർന്ന് ഗ്രാമപഞ്ചായത്തംഗം എം. സുനിൽകുമാറിനെയും ആരോഗ്യവകുപ്പ് അധികൃതരെയും വിവരം അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണണനും മാവൂർ പൊലീസും സ്ഥലത്തെത്തി. പൊലീസ് കേസെടുത്തിട്ടുണ്ട്. ആഴ്ചകൾക്കുമുമ്പ് ഈ റോഡിൽ നല്ലോളിൽ താഴത്ത് സ്വകാര്യ വ്യക്തികളുടെ പറമ്പിൽ രണ്ടിടത്തായി വൻതോതിൽ കക്കൂസ് മാലിന്യം ഒഴുക്കിയിരുന്നു. മലപ്പുറം അരീക്കോട് ഭാഗത്ത് െപാതുസ്ഥലത്ത് തള്ളിയ മാലിന്യം നീക്കം ചെയ്യാൻ കരാറെടുത്തവർ വാഹനത്തിൽ ഇവിെട തള്ളാൻ കൊണ്ടുവന്നപ്പോൾ പിടികൂടിയത് ഇതിെൻറ തൊട്ടടുത്ത ദിവസമാണ്. നൊച്ചിക്കാട്ടുകടവിൽ ചെറുപുഴയുടെ തീരത്ത് മാസങ്ങൾക്കുമുമ്പും മാലിന്യം തള്ളിയിരുന്നു. photo mvr Septic tank malinyam മാവൂർ ചെറൂപ്പ-ഊർക്കടവ് റോഡിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story