Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേപ്പയൂർ...

മേപ്പയൂർ ജി.വി.എച്ച്.എസ്.എസിന് മികച്ച വിജയം

text_fields
bookmark_border
മേപ്പയൂർ: മേപ്പയൂർ ജി.വി.എച്ച്.എസ്.എസിന് ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം. 24 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി 92 ശതമാനം വിജയം കരസ്ഥമാക്കി. 22 വിദ്യാർഥികൾക്ക് ഒരു വിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടപ്പെട്ടു. ആകെ 299 വിദ്യാർഥികളെ പരീക്ഷക്കിരുത്തിയ സ്കൂളിൽ 275 വിദ്യാർഥികളെ വിജയിപ്പിക്കാനായി. സയൻസ് വിഭാഗത്തിൽ 97 ശതമാനവും കോമേഴ്സിൽ 90 ശതമാനവും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 88 ശതമാനവും വിജയം നേടി. ജന്മനാ സെറിബ്രൽ പാൾസി എന്ന രോഗം പിടിപെട്ട് വീൽചെയറിലായ എ.കെ. ശാരിക എന്ന വിദ്യാർഥിനിയുടെ ഫുൾ എ പ്ലസ് വിജയം സ്കൂളിന് ഇരട്ടി മധുരമായി. ഒരുവിധ ഗ്രേസ് മാർക്കി​െൻറയും സഹായമില്ലാതെയാണ് ഈ നേട്ടം. തികച്ചും ഗ്രാമീണ പശ്ചാത്തലമുള്ള വിദ്യാർഥികൾ പഠിക്കുന്ന ഈ സ്കൂളി​െൻറ മികച്ച വിജയം മേപ്പയൂരി​െൻറ അഭിമാന നേട്ടമാണ്. അധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായ പ്രവർത്തനത്തി​െൻറ ഫലമായാണ് ഈ വിജയം കൈവരിക്കാനായതെന്ന് പ്രിൻസിപ്പൽ എ.എം. സുധാകരൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story