Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:11 AM GMT Updated On
date_range 11 May 2018 5:11 AM GMTഎഫ്.സി പൈക്കളങ്ങാടി ജേതാക്കൾ
text_fieldsbookmark_border
പാലേരി: 'നാട്ടുകൂട്ടം' പാറക്കടവ് യുവജന കോർട്ടിൽ സംഘടിപ്പിച്ച ജില്ലാതല ത്രീസ് ഫുട്ബാൾ ടൂർണമെൻറിൽ എഫ്.സി പൈക്കളങ്ങാടി ഒാവറോൾ ചാമ്പ്യന്മാരായി. രണ്ടാംസ്ഥാനം ഹണ്ടേഴ്സ് കടിയങ്ങാട് കരസ്ഥമാക്കി. എഫ്.സി പൈക്കളങ്ങാടിക്ക് ഫാബ് ട്രാവൽസിെൻറ കാഷ് അവാർഡ്, നാട്ടുകൂട്ടം പ്രവർത്തകരായ വി.സി. ജാസിർ, കെ.കെ. നജീബ്, പി.പി. ലിനീഷ്, എ.പി. ഷഫീർ, പി.കെ. വിശ്വൻ എന്നിവരും ഹണ്ടേഴ്സ് കടിയങ്ങാടിന് നൈനേഴ്സ് ഗ്രൂപ്പും കാഷ് അവാർഡ് നൽകി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കയറ്റിയയച്ചു പാലേരി: പ്ലാസ്റ്റിക്മുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി പാറക്കടവ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ അറുനൂറോളം വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറവ് കേന്ദ്രത്തിലേക്ക് കയറ്റിയയച്ചു. മഹല്ലിനെ ക്ലസ്റ്ററുകളാക്കി തിരിച്ച് വളൻറിയർമാർ നേരേത്ത വീടുകളിൽ നൽകിയ കവറുകളിൽ നിക്ഷേപിച്ചത് ഒറ്റ ദിവസംകൊണ്ട് ശേഖരിച്ച് പള്ളി പരിസരത്ത് ഒരുമിച്ചുകൂട്ടിയാണ് ലോറികളിൽ കയറ്റി കേന്ദ്രത്തിലേക്കയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story