Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കോടിയിൽ എ.ടി.എം...

കക്കോടിയിൽ എ.ടി.എം കവർച്ചശ്രമം

text_fields
bookmark_border
കക്കോടി: കോഴിക്കോട്-ബാലുശ്ശേരി പാതയിൽ കക്കോടി കമ്യൂണിറ്റി ഹാളിന് സമീപത്തെ പള്ളിക്കരികിൽ എച്ച്.ഡി.എഫ്.സി എ.ടി.എം കൗണ്ടറിൽ കവർച്ചശ്രമം. ബുധനാഴ്ച പുലർെച്ചയാണ് സംഭവം. റോഡിൽനിന്ന് ജനശ്രദ്ധ പതിയാതിരിക്കാൻ എ.ടി.എമ്മി​െൻറ മുൻവശത്ത് ഇരുഭാഗത്തും ടാർപോളിനും പ്ലാസ്റ്റിക് നെറ്റും ഉയരത്തിൽ കെട്ടിമറിച്ചാണ് മോഷണശ്രമം നടത്തിയത്. അറ്റകുറ്റപണികൾ നടക്കുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് പ്ലാസ്റ്റിക്കൊണ്ട് കെട്ടിമറിച്ചത്. കൗണ്ടറിന് പുറത്ത് സ്ഥാപിച്ച കാമറയുടെ കേബിളുകൾ മുറിച്ചുമാറ്റി. രാത്രി 10 മണിയോടെ അടക്കാറുള്ള എ.ടി.എം കൗണ്ടറി​െൻറ ഷട്ടറി​െൻറ പൂട്ട് ആക്സോബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. പണം നിക്ഷേപിക്കുന്ന ഭാഗത്തെ പൂട്ട് ആയുധമുപയോഗിച്ച് അടിച്ചുതകർക്കാൻ ശ്രമിച്ചിട്ടുണ്ട്. മെഷീ​െൻറ വാതിൽ തുറന്നെങ്കിലും ഉൾവശത്തെ നമ്പർ ലോക്ക് തകർക്കാൻ കഴിഞ്ഞില്ല. മൂന്നുപേർ ഒരുമിച്ച് നാല് രഹസ്യ അക്കങ്ങൾ ഉപയോഗിച്ചാലേ മെഷീ​െൻറ കാഷ് ട്രേ തുറക്കാനാകൂ. കൗണ്ടറിനകത്ത് മൂന്നു കാമറകളുണ്ട്. ബാങ്കി​െൻറ സാേങ്കതിക വിദഗ്ധരുടെ സഹായത്തോടെ വ്യാഴാഴ്ച കാമറയിലെ ചിത്രങ്ങൾ പരിശോധിക്കുമെന്ന് സ്ഥലം പരിശോധിച്ച ചേവായൂർ എസ്.െഎ ഇ.കെ. ഷിജു പറഞ്ഞു. വിരലടയാള വിദഗ്ധർ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ആക്സോേബ്ലഡി​െൻറ കഷണങ്ങൾ പൊലീസ് കണ്ടെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story