Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമർച്ചൻറ്സ് അസോസിയേഷൻ...

മർച്ചൻറ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി ഇന്ന്

text_fields
bookmark_border
പേരാമ്പ്ര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിലുള്ള പേരാമ്പ്ര മർച്ചൻറ്സ് അസോസിയേഷ​െൻറ വാർഷിക ജനറൽ ബോഡിയും കുടുംബസംഗമവും വ്യാഴാഴ്ച വൈകീട്ട് മൂന്നു മണി മുതൽ പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനറൽ ബോഡി ടി. നസിറുദ്ദീനും കുടുംബസംഗമം മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയും ഉദ്ഘാടനം ചെയ്യും. വൈകീട്ട് കലാപരിപാടികളും അരങ്ങേറും. വാർത്തസമ്മേളനത്തിൽ സുരേഷ് ബാബു കൈലാസ്, അലങ്കാർ ഭാസ്കരൻ, ജയകൃഷ്ണൻ നോവ, സി.എം. അഹമ്മദ് കോയ, ഷരീഫ് ചീക്കിലോട് എന്നിവർ പങ്കെടുത്തു. ഇന്ന് മൂന്നു മണി മുതൽ കടമുടക്കം പേരാമ്പ്ര: മർച്ചൻറ്സ് അസോസിയേഷൻ ജനറൽ ബോഡി നടക്കുന്നതിനാൽ പേരാമ്പ്രയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വ്യാഴാഴ്ച വൈകീട്ട് മൂന്നു മണി മുതൽ തുറന്നു പ്രവർത്തിക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story