Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൈപ്രം ജുമുഅത്ത്...

കൈപ്രം ജുമുഅത്ത് പള്ളി: കട്ടിലവെപ്പ് ആറിന്

text_fields
bookmark_border
പേരാമ്പ്ര: നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിക്കപ്പെട്ട കൈപ്രം ജുമുഅത്ത് പള്ളി പുനർനിർമിക്കുന്നു. ഇതി​െൻറ കട്ടിലവെക്കൽ കർമം ഈ മാസം ആറിന് ഉച്ചക്ക് രണ്ടിന് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻറ് എം.ടി. അബ്ദുല്ല മുസ്ലിയാർ, കൂനഞ്ചേരി അബ്ദുല്ല മുസ്ലിയാർ, പുറവൂർ ഉസ്താദ്, ബഷീർ സഖാഫി കൈപ്രം, റഫീഖ് സകരിയ്യ ഫൈസി, പി.എം. കോയ മുസ്ലിയാർ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ടി.കെ. കുഞ്ഞമ്മദ് ഫൈസി, മുഹമ്മദ് എടവരാട്, സിദ്ദീഖ് സഖാഫി കൈപ്രം എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story