Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമൂഹത്തി​െൻറ നേട്ടമാണ്...

സമൂഹത്തി​െൻറ നേട്ടമാണ് പൊതുപ്രവർത്തകർ ലക്ഷ്യമിടേണ്ടത് ^മുല്ലപ്പള്ളി

text_fields
bookmark_border
സമൂഹത്തി​െൻറ നേട്ടമാണ് പൊതുപ്രവർത്തകർ ലക്ഷ്യമിടേണ്ടത് -മുല്ലപ്പള്ളി ആയഞ്ചേരി: സമൂഹത്തി​െൻറയും നാടി​െൻറയും നേട്ടമാണ് പൊതുപ്രവർത്തകർ ലക്ഷ്യമിടേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി പറഞ്ഞു. വ്യക്തിനേട്ടമല്ല, കളങ്കരഹിത ജീവിതമാണ് പൊതുപ്രവർത്തകർ മാതൃകയാക്കേണ്ടത്. ബഹുമുഖ പ്രതിഭയായിരുന്ന അരൂർ പത്മനാഭ​െൻറ സ്മരണക്കായി ട്രസ്റ്റ് മികച്ച കവിത സമാഹാരത്തിന് ഏർപ്പെടുത്തിയ പുരസ്കാരം രാധാകൃഷ്ണൻ എടച്ചേരിക്കു നൽകി സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. അരൂർ പത്മനാഭ​െൻറ ജീവിതം പൊതുപ്രവർത്തകർ മാതൃകയാക്കണം. കടമേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പ്രമോദ് കക്കട്ടിൽ പ്രശസ്തി പത്രം വായിച്ചു. കടത്തനാട്ട് നാരായണൻ പുസ്തകം പരിചയപ്പെടുത്തി. ഡോ. എ.കെ. രാജൻ, പ്രഫ. കെ.സി. വിജയരാഘവൻ, എം.സി. നാരായണൻ നമ്പ്യാർ, രാധാകൃഷ്ണൻ എടച്ചേരി, കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു. കവിസമ്മേളനം കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. രാജഗോപാൽ കാരപ്പറ്റ അധ്യക്ഷത വഹിച്ചു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, ശിവദാസ് പുറമേരി, ടി.ജി. മയ്യന്നൂർ, രമേശൻ കല്ലേരി, അപർണ ചിത്രകം, ഹരീഷ് പഞ്ചമി, ഗോപിനാഥ് മേമുണ്ട, പി.എം. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story