Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബസംഗമവും ധനസഹായ...

കുടുംബസംഗമവും ധനസഹായ വിതരണവും

text_fields
bookmark_border
നന്മണ്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്മണ്ട യൂനിറ്റ് വാർഷിക ജനറൽ ബോഡിയും കുടുംബസംഗമവും നിർധന രോഗികൾക്കുള്ള ധനസഹായ വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു ഉദ്ഘാടനം ചെയ്തു. പി.വി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രബേഷൻ ഓഫിസർ അഷ്റഫ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. യുവകവിയും ഉള്ളൂർ അവാർഡ് ജേതാവുമായ രഘുനാഥ് കൊളത്തൂരിനെ ചടങ്ങിൽ ആദരിച്ചു. സി. ശിവരാമൻ, എം.കെ. ഗംഗാധരൻ, മനോജ് വരദാനം, സേതുമാധവൻ, ഒ. രത്നകുമാർ, സി. കേശവൻ നായർ, ഒ. ജയപ്രകാശ്, സൗമിനി മോഹൻദാസ്, ആശ ബാലൻ, സ്മിത, ടി.വി.കെ. നിത്യകല, യു.പി. ശശി, വി.വി. ഷാജു, ടി. ദേവദാസ്, ഷംസുദ്ദീൻ പുതുമ എന്നിവർ സംസാരിച്ചു തരിശുപാടം കണ്ടാൽ ഖദീജയുടെ ഖൽബ് പിടയും: ജൈവകൃഷി ഉപജീവനമാക്കി വീട്ടമ്മ നന്മണ്ട: ജൈവകൃഷി ഉപജീവനമാക്കി ഒരു വീട്ടമ്മ. ചീക്കിലോട് മാരാൻകണ്ടി ഖദീജയാണ് കാർഷികവൃത്തിയിൽ വിജയഗാഥ രചിക്കുന്നത്. പരമ്പരാഗതമായി കാർഷിക കുടുംബത്തിലായിരുന്നില്ല ജനനം. എന്നാൽ, ചീക്കിലോട് മാരാൻകണ്ടി മൊയ്തീൻകോയയുടെ ഭാര്യയായി വന്നതോടെയാണ് കാർഷികവൃത്തിയോട് അഭിനിവേശം തോന്നിത്തുടങ്ങിയത്. അതിന് കാരണക്കാരനായതാവട്ടെ, ഭർത്താവി​െൻറ ബാപ്പയായ കുട്ട്യാലിഹാജിയും. ചീക്കിലോട്ടെ പ്രമുഖ കർഷകനായ ഹാജിയാർ പാടത്തേക്കിറങ്ങുമ്പോൾ ഖദീജയെയും കൂട്ടുമായിരുന്നു. കൃഷിയെ നെഞ്ചിലേറ്റുന്ന ഈ വീട്ടമ്മ മറ്റ് സ്ത്രീകൾക്കുകൂടി മാതൃകയാവുകയാണ്. മൊത്തം നാല് ഏക്കർ വയൽ പാട്ടത്തിനെടുത്താണ് കൃഷി. ഇതുകൂടാതെ അയൽവാസികളുടെ സ്ഥലവും കൃഷിക്കായി ഉപയോഗിക്കുന്നു. ജൈവകൃഷിയിൽ നിപുണയായ ഇവർ മണ്ണുത്തി കാർഷിക സർവകലാശാലയിൽ കർഷകർക്കായി നടത്തുന്ന ക്ലാസുകളിലും പങ്കെടുക്കുന്നു. ഇത്തരം ക്ലാസുകൾ കൃഷിയെക്കുറിച്ച് പുതിയ അറിവുകൾ പകർന്നു നൽകുന്നതായി ഖദീജ പറയുന്നു. ഓണക്കാലത്ത് കുടുംബശ്രീ വിപണനമേളയിൽ ഇവരുടെ പച്ചക്കറിയാണ് പ്രധാന ഇനമായി ഉണ്ടാവുക. കൃഷി നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും കർഷകർക്ക് ആത്മവിശ്വാസം പകരുകയാണ് ഖദീജ. കാറ്റിൽ വാഴകൾ നഷ്ടമായാലും ഇടവിളകൃഷികൊണ്ട് നഷ്ടം നികത്താൻ കഴിയുമെന്നാണ് ത​െൻറ അനുഭവമെന്നും ഇവർ. കരയിലും പാടത്തുമായി നേന്ത്രവാഴ കൂടാതെ നെല്ല്, ചേന, ചേമ്പ്, മുളക്, ഇഞ്ചി, മഞ്ഞൾ, ചീര, വെള്ളരി, പാവക്ക, വെണ്ട, വഴുതന ഇവയെല്ലാം കൃഷിചെയ്യുന്നു. സ്വന്തം ഉപയോഗവും അയൽക്കാരുടെ ആവശ്യവും കഴിഞ്ഞതിനുശേഷം പച്ചക്കറികളും നേന്ത്രക്കുലയും പുറത്തേക്ക് നൽകുന്നു. കൃഷി ഓഫിസർ ഡാനയും കൃഷിചെയ്യാൻ വയൽ നൽകിയ കരിമ്പിലോട്ട് അബ്ദുറഹിമാനുമാണ് ഈ വീട്ടമ്മയുടെ കാർഷികവൃത്തിക്ക് പ്രോത്സാഹനം നൽകുന്നത്. കൂടാതെ വംശനാശം നേരിടുന്ന നാടൻകോഴി വളർത്തലും ഹോബിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story