Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.ഡി.എഫ് കലക്ടറേറ്റ്...

യു.ഡി.എഫ് കലക്ടറേറ്റ് മാര്‍ച്ച് ചൊവ്വാഴ്​ച; വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
കോഴിക്കോട്: ഇടതു ഭരണത്തിലെ കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ യു.ഡി.എഫ് കലക്ടറേറ്റ് മാര്‍ച്ച് േമയ് എട്ടിന് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ല കേന്ദ്രങ്ങളിലും നടക്കുന്ന സമര ഭാഗമായാണ് കോഴിക്കോേട്ടയും മാര്‍ച്ച്. വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തി​െൻറ വീട് സന്ദര്‍ശിക്കാന്‍പോലും മുഖ്യമന്ത്രി തയാറാവാത്തത് ഖേദകരമാണെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍, എം.എ. റസാഖ് മാസ്റ്റര്‍, കെ.സി. അബു എന്നിവര്‍ പ്രക്ഷോഭ പരിപാടികൾ അറിയിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശ്രീജിത്തി​െൻറ മരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല നടപടിയുണ്ടായാല്‍ മതിയാവില്ല. ഇന്ധനവില വര്‍ധനയിലൂടെ ദുരിതത്തിലേക്ക് നയിക്കുന്ന കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമാണ്. സമാന രീതിയിൽ തന്നെ സംസ്ഥാന സര്‍ക്കാറും പെരുമാറുന്നു. എട്ടിന് രാവിലെ ഒമ്പതിന് എരഞ്ഞിപ്പാലത്തുനിന്ന് പ്രകടനം ആരംഭിക്കും. ഇടതുസര്‍ക്കാറി​െൻറ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന 18ന് യു.ഡി.എഫ് വഞ്ചനദിനമായി ആചരിക്കും. അന്ന് വിവിധ കേന്ദ്രങ്ങളിൽ സര്‍ക്കാറിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും. സാംസ്‌കാരിക നേതാക്കള്‍ സംസാരിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് മനോജ് ശങ്കരെനല്ലൂര്‍, സി.എം.പി നേതാവ് സി. വീരാന്‍കുട്ടി എന്നിവരും പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story