Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകളിയരങ്ങ് മേയ് 10

കളിയരങ്ങ് മേയ് 10 മുതൽ

text_fields
bookmark_border
ഓമശ്ശേരി: ഉറവ് സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ 10 വയസ്സു മുതൽ 17 വയസ്സു വരെയുള്ള കുട്ടികൾക്കായി 'കളിയരങ്ങ്' എന്ന പേരിൽ അഭിനയ പരിശീലനം നടത്തുന്നു. സ്കിറ്റ്, സ്േറ്റജ് പെർഫോമൻസ്, അഭിനയം, വ്യക്തിത്വ വളർച്ച എന്നിവ കേന്ദ്രീകരിച്ചായിരിക്കും ക്ലാസ്. കേരള സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി അവാർഡുകളും 2017ലെ ദേശീയ പ്രവാസി പുരസ്കാരവും നേടിയ ഡോ. സാംകുട്ടി പട്ടംകരി മുഴുവൻ സമയവും ക്യാമ്പിൽ പെങ്കടുക്കും. നാടകപ്രവർത്തകരായ ഡോ. കെ.എസ്. വാസുദേവൻ, ബാബുരാജ് വാഴപ്പിള്ളി, ഷിബു മുത്താറ്റ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ 9745006982 എന്ന നമ്പറിൽ ബന്ധപ്പെടുക. ലൈബ്രറി പ്രവർത്തിപ്പിക്കണം -എൻ.എസ്.എൽ കൊടുവള്ളി: മുനിസിപ്പാലിറ്റിയിലെ പാലക്കുറ്റിയിൽ അടഞ്ഞുകിടക്കുന്ന ലൈബ്രറി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് നാഷനൽ സ്റ്റുഡൻറ്സ് ലീഗ് കൊടുവള്ളി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഈ ലൈബ്രറി വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. എൻ.വൈ.എൽ സംസ്ഥാന പ്രവർത്തക സമിതി അംഗം ശരീഫ് വാവാട് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അജ്മൽ വാവാട് അധ്യക്ഷത വഹിച്ചു. ഇർഷാദ്, ഷബീബ്, ജുബൈർ പാലക്കുറ്റി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story