Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവോളിബാൾ ടൂർണമെൻറ്​:...

വോളിബാൾ ടൂർണമെൻറ്​: ബ്രദേഴ്സ് വാണിമേൽ ജേതാക്കൾ

text_fields
bookmark_border
കക്കട്ടിൽ: എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നുമ്മലിൽ നടന്ന അണ്ടർ-18 വോളിബാൾ ടൂർണമ​െൻറിൽ ബ്രദേഴ്സ് വാണിമേൽ ജേതാക്കളായി. കുന്നുമ്മൽ വിവൺ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ടോളം ടീമുകൾ മാറ്റുരച്ചു. ടൂർണമ​െൻറ് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മെംബർ സി.വി. അഷ്‌റഫ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നളന്ദ കാവിലുംപാറ റണ്ണേഴ്‌സ് അപ്പ് ആയി. വിജയികൾക്കുള്ള ട്രോഫി പാറക്കൽ അബ്ദുല്ല എം.എൽ.എ വിതരണം ചെയ്തു. പി. അമ്മത് മാസ്റ്റർ, പി.കെ. മമ്മുഹാജി, എ.വി. നാസറുദ്ദീൻ, പി.കെ. ആഷിക്, എം.കെ. അബ്ദുൽ ഗഫൂർ, മുഹമ്മദ്‌ കുനിയിൽ, കെ.കെ. മുഹമ്മദ്‌ സാബിർ, സി.കെ. മുസ്തഫ, മുഹമ്മദ്‌ റാഹിൽ, നാസർ കുയ്യടി, എ.കെ. റുഫൈദ്, പി. ഫായിസ്, അൻഫസ്‌ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story