Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൊഴിലാളി കോൺഗ്രസ്...

തൊഴിലാളി കോൺഗ്രസ് സമ്മേളനം

text_fields
bookmark_border
കൊയിലാണ്ടി: മത്സ്യ വിതരണ തൊഴിലാളി കോൺഗ്രസി​െൻറയും അസംഘടിത തൊഴിലാളി യൂനിയ​െൻറ (ഐ.എൻ.ടി.യു.സി) യും ജില്ല പ്രവർത്തക സമ്മേളനം മേയ് ആറിന് സി.എച്ച് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മത്സ്യവിതരണത്തൊഴിലാളി കോൺഗ്രസ് സമ്മേളനം ഒരുമണിക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയും അസംഘടിത തൊഴിലാളി യൂനിയൻ സമ്മേളനം അഞ്ചുമണിക്ക് സംസ്ഥാന ക്ഷേമനിധി ബോർഡ് മെംബർ ജോസ് വിമൽരാജും ഉദ്ഘാടനം ചെയ്യും. തിരിച്ചറിയൽ കാർഡ്, ക്ഷേമനിധി കാർഡ് എന്നിവയുടെ വിതരണവും നടക്കും. കെ.എൻ.എ. അമീർ, വി.ടി. സുരേന്ദ്രൻ, ടി. ബാബുരാജ്, കെ. ഉണ്ണികൃഷ്ണൻ, വി.പി. ആലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. രാഷ്ട്രീയ വിശദീകരണ സമ്മേളനം ഏഴിന് കൊയിലാണ്ടി: സംസ്ഥാനത്ത് ജനാധിപത്യ രീതിയിൽ നടക്കുന്ന എല്ലാവിധ ജനകീയ സമരങ്ങളെയും പ്രതിഷേധങ്ങളെയും ക്രൂരമായി തുടരെ തുടരെ വേട്ടയാടി കൊണ്ടിരിക്കുന്ന ഇടത് സർക്കാർ നയങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി കൊയിലാണ്ടി മേഖലയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണ സമ്മേളനം ഏഴിന് ടൗണിൽ നടക്കും. ജില്ലയിൽ തിരഞ്ഞെടുത്ത നാല് കേന്ദ്രങ്ങളിലാണ് ഇത്തരത്തിൽ പരിപാടി നടക്കുന്നത്. കൊയിലാണ്ടി, ബാലുശ്ശേരി, വടകര മണ്ഡലങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പൊതുസമ്മേളനം തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗം ബിനു വയനാട്, ജില്ല ജനറൽ സെക്രട്ടറി ടി.കെ. മാധവൻ, മണ്ഡലം പ്രസിഡൻറ് ശശീന്ദ്രൻ ബപ്പങ്ങാട് എന്നിവർ സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story