Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:14 AM GMT Updated On
date_range 31 March 2018 5:14 AM GMTസോഷ്യലിസ്റ്റ് സംഗമം
text_fieldsbookmark_border
നരിക്കുനി: സോഷ്യലിസ്റ്റുകൾ അധികാരത്തോട് ആർത്തി കാണിക്കുന്നവരായി മാറിയിരിക്കുന്നുവെന്നും ഈ പ്രവണതക്കെതിരെ പ്രവർത്തകർ ശബ്്ദമുയർത്തണമെന്നും സോഷ്യലിസ്റ്റ് ചിന്തകൻ വിജയരാഘവൻ ചേലിയ അഭിപ്രായപ്പെട്ടു. അരങ്ങിൽ ശ്രീധരൻ ജന്മ ദിനത്തോടനുബന്ധിച്ച് കാക്കൂരിൽ ജനതാദൾ യു.ഡി.എഫ് വിഭാഗം സംഘടിപ്പിച്ച സോഷ്യലിസ്റ്റ് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ കെ.കെ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ചോലക്കര മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡൻറ് കെ.സി. ബാലകൃഷ്ണൻ, ദേവദാസൻ കുട്ടമ്പൂർ, ഗഫൂർ കാരകുന്ന്, എ. കുഞ്ഞായിൻ കുട്ടി, ഷാനവാസ് അത്തോളി, ലിജാസ് കൊയിലോത്ത്, പി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. വി. ദിനേശ് ബാബു സ്വാഗതവും വിജയൻ പാറക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story