Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:08 AM GMT Updated On
date_range 31 March 2018 5:08 AM GMTസൗജന്യ കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം
text_fieldsbookmark_border
ചാലിയം: കുടിവെള്ളക്ഷാമം രൂക്ഷമായ തീരപ്രദേശത്തിന് ആശ്വാസമായി കുടിവെള്ള വിതരണ പരിപാടിക്ക് തുടക്കം. ചാലിയം ഫാത്തിമാബി മെമ്മോറിയൽ (ഫെയിം) ട്രസ്റ്റിെൻറ ആഭിമുഖ്യത്തിലാണ് പദ്ധതി. ടാങ്കറിൽ ജപ്പാൻ പദ്ധതി വെള്ളം കൊണ്ടുവന്ന് പ്രത്യേക സംഭരണികളിൽ ശേഖരിച്ചാണ് രാവിലെയും വൈകീട്ടും സൗജന്യമായി ജലം വിതരണം ചെയ്യുക. ഇതിെൻറ മുഴുവൻ ചെലവും ട്രസ്റ്റ് വഹിക്കും. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ നിർവഹിച്ചു. ട്രസ്റ്റി എം.സി. അക്ബർ അധ്യക്ഷത വഹിച്ചു. വാർഡംഗം വി. ജമാൽ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് എ.എം. കാസിം, സി.പി.എം ലോക്കൽ സെക്രട്ടറി എ. ഹസൻ, ട്രസ്റ്റ് ഭാരവാഹികളായ ഇ.എം. അബ്ദുൽ അസീസ്, എം.സി. നാസർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story