Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.ബി.എസ്​.ഇ പരീക്ഷ...

സി.ബി.എസ്​.ഇ പരീക്ഷ റദ്ദാക്കൽ: കർശന നടപടി വേണം ^എം.കെ. രാഘവൻ എം.പി

text_fields
bookmark_border
സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കൽ: കർശന നടപടി വേണം -എം.കെ. രാഘവൻ എം.പി കോഴിക്കോട്: സി.ബി.എസ്.ഇ 10ാം ക്ലാസ് കണക്ക് പരീക്ഷയും, 12ാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയും റദ്ദാക്കിയത് കേരളത്തിലെ വിദ്യാർഥികളിൽ അങ്ങേയറ്റം ആശങ്കയുളവാക്കിയെന്നറിയിച്ച് എം.കെ. രാഘവൻ എം.പി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറിന് ഫാക്സ് സന്ദേശമയച്ചു. ചോദ്യപേപ്പർ ചോർത്തിയവർക്കെതിരെ കടുത്ത ശിക്ഷനടപടികൾ സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പരീക്ഷയെഴുതിയ കുട്ടികളിൽ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് എടുത്തവർ സി.ബി.എസ്.ഇയുടെ അറിയിപ്പിനെ തുടർന്ന് ടിക്കറ്റ് റദ്ദുചെയ്തിരിക്കുകയാണ്. ഇതിൽ വിസ റദ്ദുചെയ്ത കുട്ടികൾക്ക് പരീക്ഷയെഴുതാൻ സമാന്തര സംവിധാനങ്ങൾ ഒരുക്കണമെന്നും എം.പി ആവശ്യപ്പെട്ടു. റദ്ദുചെയ്ത പരീക്ഷകളുടെ പുതുക്കിയ തീയതികൾ ഉടൻ അറിയിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story