Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓർമയായത് ധീരനായ...

ഓർമയായത് ധീരനായ സോഷ്യലിസ്​റ്റ്​

text_fields
bookmark_border
മേപ്പയൂർ: കർമധീരനായ സോഷ്യലിസ്റ്റ് ആയിരുന്നു ബുധനാഴ്ച നിര്യാതനായ പുത്തലത്ത് രാഘവൻ നായർ എന്ന പി.ആർ. കൂത്താളി-മുതുകാട് കർഷക പ്രക്ഷോഭത്തിൽ മുന്നണിയിൽ നിൽക്കുകയും പ്രാദേശികമായി സമര വളൻറിയർമാരെ സംഘടിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുകയും ചെയ്തു അദ്ദേഹം. കൊഴുക്കല്ലൂരിലെ നികുതി നീക്കിയ ഭൂമിയിൽ കുടിൽ കെട്ടി ഭവനരഹിതരെ അവിടെ താമസിപ്പിച്ചു. അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തിലും സജീവമായിരുന്നു. ഐ.എസ്.പി, പി.എസ്.പി, എസ്.എസ്.പി, ജനത പാർട്ടി എന്നിവയുടെ പഞ്ചായത്ത് സെക്രട്ടറിയായും ജില്ല കൗൺസിൽ അംഗമായും ദീർഘകാലം പ്രവർത്തിച്ചു. മേപ്പയൂർ സർവിസ് സഹകരണ ബാങ്ക് സ്ഥാപിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. കേരള സീനിയർ സിറ്റിസൺ ഫോറം പഞ്ചായത്ത് വൈസ് പ്രസിഡൻറ്് ആയിരുന്നു. പുത്തലത്ത് രാഘവൻ നായരുടെ നിര്യാണത്തിൽ സമത വിചാര കേന്ദ്രം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. എ. ബാലകൃഷ്ണൻ അധ്യക്ഷനായി. നിഷാദ് പൊന്നങ്കണ്ടി, ടി.കെ. ബാലഗോപാലൻ, ആവള ബാലകൃഷ്ണൻ, മുണ്ടാളി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനതാദൾ -എസ് ജില്ല പ്രസിഡൻറ് കെ. ലോഹ്യ അനുശോചനം രേഖപ്പെടുത്തി. കൊഴുക്കല്ലൂരിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന അധ്യക്ഷയായി. കെ. പാച്ചർ, ഇ. കുഞ്ഞിക്കണ്ണൻ, അമൽ ആസാദ്, സജ്ജയ് കൊഴുക്കല്ലൂർ, കെ.കെ. മൊയ്തീൻ, രാജീവൻ ആയാടത്തിൽ, ടി. വേണു, ആർ.എൻ. രജിത്ത്, ഭാസ്കരൻ കൊഴുക്കല്ലൂർ, സുഭാഷ് മേലപ്പാട്ട്, പി.കെ. രതീഷ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി-അരിക്കുളം-പേരാമ്പ്ര റോഡ് ഉപരോധിച്ചു. ഏറെ കാലമായി തകർന്നു കിടക്കുന്ന റോഡിലൂടെയുള്ള ഗതാഗതം ദുഷ്കരമാണ്. ഉപരോധം യൂത്ത് കോൺഗ്രസ് വടകര പാർലമ​െൻറ് പ്രസിഡൻറ് പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂർ, വി.കെ. രജീഷ്, സി.കെ. അരുൺ, കെ.ടി. നിതിൻ പ്രഭാകർ, കെ. സായിഷ്, കെ.ടി. സിബിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story