Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാരുണ്യത്തിന്...

കാരുണ്യത്തിന് കൈത്താങ്ങായി ബാലുശ്ശേരി പൊലീസും

text_fields
bookmark_border
നടുവണ്ണൂർ: ജീവകാരുണ്യപ്രവർത്തനത്തിന് കൈത്താങ്ങായി ബസിൽ സഞ്ചരിച്ച് ബാലുശ്ശേരി പൊലീസും. െപാലീസ് ഇൻസ്പെക്ടർ കെ. സുഷീർ, സബ് ഇൻസ്പെക്ടർ കെ. സുമിത് കുമാർ, അഡീഷനൽ എസ്.ഐമാരായ ശിവദാസൻ, ഹാഷിം, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. സുജിത്ത് എന്നിവരുൾപ്പെടെ വലിയൊരു നിര തന്നെ ഉണ്ടായിരുന്നു. പിഞ്ചുകുഞ്ഞി​െൻറ ചികിത്സക്കായി ബസുകാർ ചെയ്യുന്ന സൽകർമത്തെ ആദരിക്കാനും കൂടെ സഞ്ചരിക്കാനുമായിരുന്നു പൊലീസ് സംഘം എത്തിയത്. നടുവണ്ണൂർ ബസ് സ്റ്റാൻഡിൽ സാന്ത്വനം യാത്രയിൽ പങ്കാളികളായ ബസ് ജീവനക്കാരെ ബാലുശ്ശേരി െപാലീസ് അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. ശേഷം ഈ ഉദ്യമത്തിൽ പങ്കാളിത്തമുള്ള രണ്ട് ബസുകളിലായി നടുവണ്ണൂരിൽ നിന്ന് ഉള്ളിയേരിയിലേക്ക് സംഘം സഞ്ചരിച്ചു. ഏറ്റവും കൂടുതൽ പണം സമാഹരിക്കുന്ന ജീവനക്കാർക്കും ഉടമക്കും ഉചിതമായ സമ്മാനം വാഗ്ദാനം ചെയ്താണ് പൊലീസ് ടീം ബസ് ഇറങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story