Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണു തുറപ്പിച്ച്​...

കണ്ണു തുറപ്പിച്ച്​ 'കാഴ്ച' നാടക ദിനാചരണം

text_fields
bookmark_border
കോഴിക്കോട്: നഗരത്തിലെ കലാസാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ 'കാഴ്ച'യുടെ എട്ടാം വാർഷികവും ലോക നാടകദിനാഘോഷവും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സാമൂഹികമുന്നേറ്റത്തിനും പരിഷ്കരണ പ്രസ്ഥാനങ്ങൾക്കും ഏറ്റവും വലിയ സംഭാവന നൽകിയത് പഴയകാലത്തെ ജനകീയ നാടകവേദികളാണെന്നും എല്ലാത്തരം ആളുകളും ഉണ്ടായിരുന്ന വേദിയായിരുന്നു നാടകങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസം സാംസ്കാരികപാരമ്പര്യത്തെ കഴുത്തുഞെരിക്കുന്ന കാലത്ത് ജനകീയ നാടകങ്ങൾ വീണ്ടെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടി.കെ. സജിത്ത്, പി.എം. ഷാജി എന്നിവർക്ക് പുരസ്കാരം നൽകി. പത്മൻ പന്തീരാങ്കാവ്, ഹരിദാസ് കോഴിക്കോട്, കരിംദാസ്, കരുണാകരൻ പറമ്പിൽ, നവീൻരാജ്, ഷാജി കല്ലായ്, കുഞ്ഞൻ ചേളന്നൂർ, രാമദാസ് എന്നിവരെ ആദരിച്ചു. സന്തോഷ് പാലക്കട അധ്യക്ഷത വഹിച്ചു. കെ. പ്രേമനാഥ്, വി. സുരേഷ്കുമാർ, ഡോ.യു. ഹേമന്ത്കുമാർ, പി.ടി സുരേഷ് എന്നിവർ സംസാരിച്ചു. രാജേഷ് പടനിലം സ്വാഗതവും എം.ടി. പ്രദീപ്കുമാർ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നാടകപ്രവർത്തകരുടെ ഒത്തുചേരൽ എ. ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. വിൽസൺ സാമുവൽ, മാവൂർ വിജയൻ, എ.രത്നാകരൻ, സീമ ഹരിദാസ്, ജയകാന്തി തുടങ്ങിയവർ സംസാരിച്ചു. നാടകഗാന മത്സരം അഹമ്മദ്കോയ പാലത്ത് ഉദ്ഘാടനം ചെയ്തു. എൻ. ഗോപാലൻകുട്ടി, പ്രകാശ് കരിമ്പ എന്നിവർ സംസാരിച്ചു. വൈകീട്ട് ഗ്രാൻമയുടെ നേതൃത്വത്തിൽ ടി.െക. സജിത്ത് രചനയും സംവിധാനവും നിർവഹിച്ച 'കുടക്കീഴിൽ വറീത്' നാടകം അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story