Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് ആശുപത്രി ശുചീകരണ തൊഴിലാളികളുടെ സമരം അവസാനിച്ചു

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ശുചീകരണ വിഭാഗം പഴയകാല തൊഴിലാളികളുടെ സംഘടന അഴിമതിവിരുദ്ധ സമിതി കലക്ടറേറ്റിനു മുന്നിൽ 29 ദിവസമായി നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹ സമരം അവസാനിച്ചു. ജില്ല കലക്ടറുടെയും എ.ഡി.എമ്മി​െൻറയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന വ്യവസ്ഥയിലാണ് സമരം പിൻവലിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ 300 ദിവസവേതന ജോലി ഒഴിവുകളിലെ 100 നിയമനങ്ങളിൽ പഴയകാല തൊഴിലാളികളെ 60 വയസ്സ് വരെ പരിഗണിക്കുക എന്ന ആവശ്യമാണ് ജില്ല കലക്ടർ പരിഗണിക്കാമെന്ന് നേതാക്കൾക്ക് ഉറപ്പുനൽകിയത്. ജോലിയിൽ പരിഗണിക്കേണ്ട പഴയകാല തൊഴിലാളികളായ 100 പേരുടെ ലിസ്റ്റ് നാളെ കൈമാറുമെന്ന് സമിതി ചെയർമാൻ സതീഷ് പാറന്നൂർ അറിയിച്ചു. പ്രസിഡൻറ് വേലായുധൻ വേട്ടാത്ത്, സെക്രട്ടറി കെ.യു. ശശിധരൻ, കെ. കല്യാണി, സി.പി.എം പൂനൂർ, കെ.പി. ഫൗസിയ, ടി.വി. തങ്കമണി, മാളു പയിമ്പ്ര, കെ.ആർ. സീത, സിസിലി, വിശ്വനാഥൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story