Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥികളുടെ...

വിദ്യാർഥികളുടെ യാത്രയയപ്പിനിടെ 'സ്ഫോടനം'

text_fields
bookmark_border
ബിരുദ പരീക്ഷ നടക്കുന്ന മുറിക്ക് തൊട്ടടുത്താണ് സ്ഫോടനം നാദാപുരം: പുളിയാവ് നാഷനൽ കോളജിൽ വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെ ക്ലാസ് മുറിയിൽ പടക്കം പൊട്ടിച്ചത് പരിഭ്രാന്തിക്കിടയാക്കി. ചൊവാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ബിരുദ പരീക്ഷ നടക്കുകയായിരുന്ന ക്ലാസിന് തൊട്ടടുത്ത മുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. വിവരമറിഞ്ഞ് വളയം പോലീസെത്തി ക്ലാസ് മുറികളിൽ പരിശോധന നടത്തി. കോളജിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ സ്ഫോടനം നടത്തിയവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. കോളജ് പ്രിൻസിപ്പൽ പ്രഫ. യൂസഫ് നൽകിയ പരാതിയിൽ വളയം പൊലീസ് കേസെടുത്തതായി എസ്.ഐ ബിനുലാൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story