Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുത്താച്ചിക്കോട്ട...

മുത്താച്ചിക്കോട്ട സംരക്ഷിക്കാനായി ഗ്രാമവാസികൾ രംഗത്ത്

text_fields
bookmark_border
കക്കട്ടിൽ: കായക്കൊടി പഞ്ചായത്തിലെ മുത്താച്ചിക്കോട്ട സംരക്ഷിക്കാൻ ഗ്രാമവാസികൾ രംഗത്തിറങ്ങി. ആറോളം ഗ്രാമങ്ങളുടെ നീരുറവ് ................................................................സമുദ്രനിരപ്പിൽനിന്ന് 2500 അടിയോളം ഉയർന്നുനിൽക്കുന്ന മലയാണിത്. ഇവിടെ ക്വാറികളും ക്രഷറുകളും സ്ഥാപിച്ച് പാറ പൊട്ടിക്കാനും കുന്നിടിക്കാനും നീക്കം തുടങ്ങിയതോടെയാണ് നാട്ടുകാർ മല സംരക്ഷിക്കാൻ രംഗത്തെത്തിയത്. ഞായറാഴ്ച രാവിലെ എട്ടിന് പൂത്തറയിൽനിന്ന് കാൽനടയായി പ്രായംചെന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമായി വനിതകളുമടക്കമുള്ള നൂറുകണക്കിനാളുകൾ മലയിലേക്ക് മാർച്ച് ചെയ്തു. പഴശ്ശിരാജാവുമായി ബന്ധപ്പെട്ട ഒരു പ്രധാന കുന്നാണിത്. ഇതി‍​െൻറ ഏറ്റവും മുകളിൽ ഏത് കൊടിയ വേനലിലും വെള്ളം ലഭിക്കുന്ന കിണർ സഞ്ചാരികൾക്ക് കൗതുകമുണർത്തുന്ന കാഴ്ചയാണ്. ഇത് പഴശ്ശി നിർമിച്ചതാണെന്ന് പഴമക്കാർ പറയുന്നു. കുരങ്ങ്, മയിൽ, കാട്ടുപൂച്ച, മുള്ളൻപന്നി തുടങ്ങിയവയുടെ ആവാസ കേന്ദ്രം കൂടിയാണ് ജനവാസമില്ലാത്ത ഈ കുന്ന്. അപൂർവങ്ങളായ ഒട്ടനവധി മരങ്ങളും ഔഷധച്ചെടികളുംകൊണ്ട് സമുദ്ധവുമായിരുന്നു ഇവിടം. കുന്നിനു മുകളിൽ വരെ റോഡ് നിർമിച്ചതോടെ മരുന്ന് ചെടികൾ പലതും നശിച്ചു. പടുമരങ്ങൾ മുഴുവൻ മുറിച്ച് നീക്കിയിട്ടുമുണ്ട്. അടിക്കാടിന് തീയിട്ടത് കാരണം അവശേഷിച്ച ചെടികളും മരങ്ങളും മറ്റും കത്തിച്ചാമ്പലാവുകയും ചെയ്തു. തകര ഷീറ്റിട്ട ഷെഡിൽ വെടിമരുന്ന് സൂക്ഷിക്കാനുപയോഗിക്കുന്ന ഇരുമ്പ് പെട്ടികളുമുണ്ട്. തിരക്കഥാകൃത്തും നാടക രചയിതാവുമായ വിനീഷ് പാലയാട് ഗ്രാമവാസികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.എം. രാജൻ, പി. രാജീവൻ, ഒ.പി. ഷിജിൽ, എം. ചന്ദ്രൻ, കണ്ണൻ, ടി.പി. അജേഷ്, ദൽഹി കേളപ്പൻ, കെ.പി. മോളി എന്നിവർ സംസാരിച്ചു. വനിത സംഗമം കക്കട്ടിൽ: മുസ്ലിംലീഗ് സമഗ്രം പൊളിറ്റിക്കൽ സ്കൂളി​െൻറ ഭാഗമായി നമ്പ്യത്താംകുണ്ടിൽ വനിത സംഗമം നടന്നു. വനിത ലീഗ് ജില്ല പ്രസിഡൻറ് ആമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.കെ. സൗദ അധ്യക്ഷത വഹിച്ചു. എം.പി. ജാഫർ, ടി.പി.എം. തങ്ങൾ, എം.കെ. സൗദ, സക്കീന ഹൈദർ, എം.പി. ഹഫ്സത്ത്, എം.കെ. നസീമ, എം.കെ. ആസ്യ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story