Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ. സദാനന്ദൻ...

കെ. സദാനന്ദൻ അനുസ്​മരണം 29ന്​

text_fields
bookmark_border
പാലേരി: ചങ്ങരോത്ത് പഞ്ചായത്ത് മുൻ പ്രസിഡൻറും യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാവുമായിരുന്ന കെ. സദാനന്ദ​െൻറ ഒന്നാം ചരമവാർഷികം മാർച്ച് 29ന് പാലേരി ടൗണിൽ നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. എ.െഎ.സി.സി അംഗം രാജ്മോഹൻ ഉണ്ണിത്താൻ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ടി. സിദ്ദീഖ്, പി. ശങ്കരൻ എന്നിവർ പെങ്കടുക്കും. ടി.വി സെറ്റ് ഉദ്ഘാടനം പാലേരി: പാലേരി പാറക്കടവ് അൽമദ്റസത്തുൽ ഇസ്ലാമിയ ഡിജിറ്റലൈസ് ചെയ്യുന്നതി​െൻറ ഭാഗമായി രണ്ടാം ക്ലാസിനുവേണ്ടി പ്രവാസിയായിരുന്ന കരിങ്ങാറ്റി മീത്തൽ മൊയ്തു സംഭാവന നൽകിയ ടി.വി സെറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മാണിക്കോത്ത് അബ്ദുറഹീം അധ്യക്ഷത വഹിച്ചു. കരിങ്ങാറ്റിമീത്തൽ മൊയ്തു, വി. കുഞ്ഞമ്മദ്, മൂസ പാലേരി, മുഹമ്മദ് ഹുസൈൻ സഖാഫി, സലീന ജാഫർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡോ. നസീം സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story