Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇരുവഴിഞ്ഞി പുഴ...

ഇരുവഴിഞ്ഞി പുഴ ശുചീകരണം: ജലയാത്ര നടത്തി

text_fields
bookmark_border
കൊടിയത്തൂർ: ഏപ്രിൽ ഏഴിന് നടക്കുന്ന ഇരുവഴിഞ്ഞിപ്പുഴ ശുചീകരണത്തിനു മുന്നോടിയായി സംഘാടകസമിതിയുടെ നേതൃത്വത്തിൽ ചാലിയാർ മുതൽ മുക്കം കടവുവരെ ഇരുവഴിഞ്ഞി പുഴയിലൂടെ യാത്ര നടത്തി. പുഴയിലെ മാലിന്യങ്ങൾ കണ്ടെത്തുന്നതിനുവേണ്ടിയാണ് യാത്ര സംഘടിപ്പിച്ചത്. യാത്രക്ക് സംഘാടകസമിതി നേതാക്കളായ ടി. വിശ്വനാഥൻ, ജോണി ഇടശ്ശേരി, മുനിസിപ്പൽ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡൻറുമാരായ വി.കെ. വിനോദ്, സി.ടി.സി. അബ്ദുല്ല, കെ.ടി. ശ്രീധരൻ, വി. വസീഫ്, ഗിരീഷ് കാരക്കുറ്റി, ദിപു പ്രേംനാഥ്, നാസർ കൊളായി, ജാഫർ ഷെരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story