Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേനൽച്ചൂടിൽ തണുപ്പേകി...

വേനൽച്ചൂടിൽ തണുപ്പേകി സൗജന്യ സംഭാര വിതരണം

text_fields
bookmark_border
മുക്കം: വേനൽച്ചൂട് കൂടുതൽ കനത്തു. ഇതോടെ ദാഹിച്ച് വലയുന്നവർക്കുള്ള സൗജന്യ സംഭാരവിതരണം കൂടുതൽ സജീവതയിലേക്ക്. മുക്കം ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് ചൂടിന് ആശ്വാസമായി തണുപ്പിച്ച സൗജന്യ സംഭാര വിതരണം നടത്തുന്നത്. ശരാശരി 600 മുതൽ 1000 പാക്കറ്റുകളാണ് രാവിലെ 11 മുതൽ മുക്കം ബസ്സ്റ്റാൻഡിലെത്തുന്നവർക്ക് നൽകുന്നത്. ഇടവപ്പാതി വരെ തുടരും. സജി, ജാഫർ, വിജിത്, മനൂപ്, അനൂപ് എന്നിവരാണ് സംഭാര വിതരണത്തിന് നേതൃത്വം നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story