Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:11 AM GMT Updated On
date_range 26 March 2018 5:11 AM GMTനെൽവയൽ-തണ്ണീർത്തട നിയമത്തിലെ ഭേദഗതികൾ പിൻവലിക്കണം ^ശാസ്ത്രസാഹിത്യ പരിഷത്ത്
text_fieldsbookmark_border
നെൽവയൽ-തണ്ണീർത്തട നിയമത്തിലെ ഭേദഗതികൾ പിൻവലിക്കണം -ശാസ്ത്രസാഹിത്യ പരിഷത്ത് നെൽവയൽ-തണ്ണീർത്തട നിയമത്തിലെ ഭേദഗതികൾ പിൻവലിക്കണം -ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിക്കാട്ടൂർ: കേരളത്തിൽ അവശേഷിക്കുന്ന നെൽവയലുകൾ സംരക്ഷിക്കുന്നതിന് സർക്കാർ തയാറാകണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ഭക്ഷ്യധാന്യ ഉൽപാദനം, ജലസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നിങ്ങനെ നിരവധിയായ ഉപജീവന-പാരിസ്ഥിതിക ധർമങ്ങൾ നിർവഹിക്കുന്ന ഭൂരൂപമാണ് നെൽവയലുകൾ എന്നതിനാൽ നെൽവയൽ-തണ്ണീർത്തട നിയമത്തിൽ വരുത്തിയ ഭേദഗതികൾ പിൻവലിക്കാൻ കേരള സർക്കാർ തയാറാകണമെന്ന് പരിഷത്ത് കുന്ദമംഗലം മേഖല സമ്മേളനം ആവശ്യപ്പെട്ടു. വെള്ളിപറമ്പ് ജി.എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ സമൂഹ ചിത്രംവര, പാട്ടുപന്തൽ, സിനിമ പ്രദർശനം എന്നിവ നടന്നു. പ്രതിനിധി സമ്മേളനം പെരുവയൽ ഗ്രാമപഞ്ചായത്തംഗം വി.പി. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പി.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ല കമ്മിറ്റി അംഗം പ്രസാദ് കൈതക്കൽ, ജില്ല സെക്രട്ടറി എ.പി. പ്രേമനാഥ്, കെ. ഗണേശൻ, പി. ശശിധരൻ സംസാരിച്ചു. സംസ്ഥാന ട്രഷറർ പി. രമേശ് കുമാർ സംഘടനാരേഖ അവതരിപ്പിച്ചു. സി. സദാശിവൻ സ്വാഗതവും പി.എം. സുനിൽ കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി. ശ്രീകുമാർ (സെക്ര), പി.എം. കൃഷ്ണൻ (പ്രസി), കെ. രത്നാകരൻ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story