Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനകീയ യാത്രയയപ്പ്

ജനകീയ യാത്രയയപ്പ്

text_fields
bookmark_border
ബേപ്പൂർ: ഒരു വ്യാഴവട്ടക്കാലം ബേപ്പൂർ ഗവ. ഹൈസ്കൂളി​െൻറ പ്രിൻസിപ്പൽ പദവിയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പി.ജെ. ലൂസി ടീച്ചർക്ക് വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജീവൻ മാടായി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ നെല്ലിക്കോട് സതീഷ് കുമാർ, ടി. അനിൽകുമാർ, എം. രാധാകൃഷ്ണൻ മാസ്റ്റർ, കെ.വി. മുസ്തഫ, മുരളി ബേപ്പൂർ, പി. രജിത കുമാരി, മുൻ പി.ടി.എ പ്രസിഡൻറ് കരുവള്ളി ശശി, വി. അബ്ബാസ്, ഇല്യാസ് എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. ജയശ്രീ, പി.പി. രാജേഷ്, കെ.കെ. സുരേന്ദ്രൻ, മുഹമ്മദ് ഷിയാസ്, ഡോ. ശശികുമാർ, വി. ജീജ ടീച്ചർ, മനോജ് പൂളക്കൽ, അഡ്വ. എടത്തൊടി രാധാകൃഷ്ണൻ എന്നിവർ ആശംസ നേർന്നു. പ്രധാനാധ്യാപകൻ മൂസക്കോയ പാലത്തിങ്ങൽ സ്വാഗതവും കെ.വി. മുസ്തഫ നന്ദിയും പറഞ്ഞു. photo: byp10.jpg ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.ജെ. ലൂസി ടീച്ചറെ വി.കെ.സി. മമ്മദ് കോയ എം.എൽ.എ പൊന്നാടയണിയിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story