Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭരണഭാഷ സെമിനാർ നടത്തി

ഭരണഭാഷ സെമിനാർ നടത്തി

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന പുരാവസ്തു വകുപ്പി​െൻറ നേതൃത്വത്തിൽ ഭരണഭാഷ വർഷാഘോഷത്തി​െൻറ ഭാഗമായി മലയാള ഭാഷ സെമിനാർ സംഘടിപ്പിച്ചു. കെ.പി. കേശവമേനോൻ ഹാളിൽ നടന്ന സെമിനാർ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ പി. ബിജു അധ്യക്ഷത വഹിച്ചു. അഡ്വ. ടി.ബി. സെലുരാജ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ റീജനൽ ഡയറക്ടർ കെ.കെ. മുഹമ്മദ്, റീജനൽ ആർക്കൈവ്സ് സൂപ്രണ്ട് ജി.ബി. ഷാജിമോൻ, ആർ. സജി കുമാർ എന്നിവർ സംസാരിച്ചു. മലയാള ഭാഷയുടെ വികാസവും പരിണാമവും എന്ന വിഷയം സെമിനാറിൽ ചർച്ച ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story