Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേഹാസ്വാസ്ഥ്യം;...

ദേഹാസ്വാസ്ഥ്യം; എം.ജി.എസ് ആശുപത്രിയിൽ

text_fields
bookmark_border
കോഴിക്കോട്: സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കെ.പി. കേശവമേനോൻ ഹാളിൽ സെക്കുലർ ഫോറത്തി​െൻറ നേതൃത്വത്തിൽ കെ.പി. രാമനുണ്ണിയെ ആദരിക്കുന്ന ചടങ്ങിനെത്തിയതായിരുന്നു എം.ജി.എസ്. കാറിൽ നിന്നിറങ്ങുമ്പോൾ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സംഘാടകർ ചടങ്ങ് പുറത്തുവെച്ച് നടത്തി. അവശനായ എം.ജി.എസിനെ ആദ്യം സമീപത്തെ ചെസ്റ്റ് ആശുപത്രിയിലും പിന്നീട് ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ബി.എം.എച്ചിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story