Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാൽക്കാലിക ഒഴിവ്

താൽക്കാലിക ഒഴിവ്

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എച്ച്.ഡി.എസിന് കീഴിൽ ഡാറ്റ എൻട്രി ഓപറേറ്റർ ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. നിയമനം പരമാവധി ഒരു വർഷത്തേക്ക് അല്ലെങ്കിൽ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽനിന്ന് ലിസ്റ്റ് വരുന്നതുവരെ മാത്രം. താൽപര്യമുളള ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റും തിരിച്ചറിയിൽ രേഖകളും സഹിതം 24ന് 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസിൽ ഇൻറർവ്യൂവിന് നേരിട്ട് ഹാജരാകണം. പ്രവൃത്തിപരിചയം മുൻനിർത്തി മുൻഗണന നൽകും. യോഗ്യത: ഡിഗ്രി, പി.ജി, ഡി.സി.എ. പ്രായം18നും 36നും ഇടയിൽ. ആയ ഒഴിവ് കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എച്ച്.ഡി.എസിന് കീഴിലുളള ക്രഷിലേക്ക് ആയയുടെ ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. നിയമനം പരമാവധി ഒരു വർഷത്തേക്ക് മാത്രം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 24ന് 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസിൽ ഇൻറർവ്യൂവിന് നേരിട്ട് ഹാജരാകണം. പ്രവൃത്തിപരിചയം മുൻനിർത്തി മുൻഗണന നൽകും. യോഗ്യത: എസ്.എസ്.എൽ.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള പ്രവൃത്തിപരിചയം. പരീക്ഷ ഏപ്രിൽ മൂന്നിന് കോഴിക്കോട്: ജില്ല സഹകരണ ബാങ്ക് ൈഡ്രവർ (കാറ്റഗറി നം. 242/15 പൊതു വിഭാഗം, 243/15 സൊസൈറ്റി വിഭാഗം) തസ്തികയിലേക്ക് ഏപ്രിൽ മൂന്നിന് പൊതു പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) മാലൂർകുന്നിലെ എ.ആർ ക്യാമ്പ് മൈതാനത്ത് രാവിലെ ആറു മുതൽ രണ്ടു ബാച്ചുകളിലായി നടത്തും. ഉദ്യോഗാർഥികൾ തങ്ങളുടെ െപ്രാഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, അസ്സൽ ൈഡ്രവിങ് ലൈസൻസ്, അസ്സൽ ൈഡ്രവിങ് ലൈസൻസ് വിവരങ്ങൾ എന്നിവ സഹിതം ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story