Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേദന മറന്ന്...

വേദന മറന്ന് അവരൊന്നിച്ചു; പന്തീരാങ്കാവിൽ പാലിയേറ്റിവ് രോഗികളുടെ സംഗമം

text_fields
bookmark_border
പന്തീരാങ്കാവ്: കിടപ്പുരോഗികളും അവരുടെ ബന്ധുക്കളും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്നത് അവിസ്മരണീയമായി. ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ രോഗങ്ങളിലൂടെയും അപകടങ്ങളിലൂടെയും കിടപ്പിലായ 40ഒാളം രോഗികളും കുടുംബാംഗങ്ങളുമാണ് വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിൽ ഒത്തുകൂടിയത്. സംഗമത്തിൽ പാട്ടും തമാശകളുമായി സിനിമ -മിമിക്രി കലാകാരന്മാരായ നിർമൽ പാലാഴി, ദേവരാജൻ, പ്രദീപ്, പുണ്യ സത്യനാഥ് തുടങ്ങിയവരുമുണ്ടായിരുന്നു. പറമ്പിൽത്തൊടി മോഹൻദാസ്‌, ചായിച്ചാംപാറ കൂവിൽ പ്രവീൺ തുടങ്ങിയ രോഗികളും പാട്ടുപാടി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മനോജ് പാലാത്തൊടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർമാൻ ഇ. രമണി അധ്യക്ഷത വഹിച്ചു. പങ്കെടുത്തവർക്ക് പ്രസിഡൻറ് കെ. തങ്കമണി ഉപഹാരം നൽകി. കെ.കെ. ജയപ്രകാശൻ, ടി.പി. സുമ, എ. ഷീന, എം.എൻ. വേണുഗോപാലൻ, മഠത്തിൽ അബ്ദുൽ അസീസ്, ഉഷാദേവി, ഡോ. വി.കെ. ബിന്ദു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story